ബെംഗളൂരു : കർണാടകയിൽ മഹാഗണപതി, നാഗദേവതാ വിഗ്രഹങ്ങൾ അഴുക്കുചാലിൽ എറിഞ്ഞ ഇസ്ലാമിസ്റ്റുകൾ അറസ്റ്റിൽ . ശിവമോഗയിലെ റാഗിഗുഡ്ഡയുടെ പ്രാന്തപ്രദേശത്തുള്ള ബംഗാരപ്പ കോളനിയിലാണ് സംഭവം . മുഹമ്മദ് സെയ്ദ്, നിയാമത്ത് എന്നിവരെ അറസ്റ്റ് ചെയ്തതായി ജില്ലാ പോലീസ് സൂപ്രണ്ട് മിഥുൻ കുമാർ സ്ഥിരീകരിച്ചു.
തങ്ങളുടെ വീടുകൾക്ക് മുന്നിൽ വിഗ്രഹങ്ങൾ സ്ഥാപിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഇരുവരും വിഗ്രഹങ്ങൾ വലിച്ചെറിഞ്ഞത് . എന്നാൽ സ്ഥലത്ത് അനധികൃത കെട്ടിടമാണ് നിർമ്മിച്ചിരുന്നതെന്നും, ഇത് പൊളിച്ചു നീക്കാൻ ഉത്തരവിട്ടതായും പൊലീസ് പറഞ്ഞു. മാത്രമല്ല ആ വീട്ടിൽ ആളുകളുടെ പതിവ് സന്ദർശനങ്ങളും കഞ്ചാവ് വിൽപ്പനയും ഉൾപ്പെടെ സംശയാസ്പദമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും കണ്ടെത്തി.
അതേസമയം, കൂടുതൽ സംഘർഷം ഉണ്ടാകാതിരിക്കാൻ ബംഗാരപ്പ കോളനിയിലും റാഗിഗുഡ്ഡ പ്രദേശത്തും പോലീസ് സാന്നിധ്യം വർദ്ധിപ്പിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: