പത്തനംതിട്ട: കോന്നിയിലെ പയ്യനാമണ്ണില്‍ പാറമടയില്‍ പാറയും മണ്ണും പതിച്ച് ഉണ്ടായ അപകടത്തില്‍ ഹിറ്റാച്ചി പൂര്‍ണമായും തകര്‍ന്നു. രണ്ട് തൊഴിലാളികള്‍ കുടുങ്ങിയതില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി.
ഇതര സംസ്ഥാന തൊഴിലാളികളായ ഓപ്പറേറ്റര്‍ അജയ് റായ്, സഹായി മഹാദേശ് എന്നിവരാണ് കുടുങ്ങിപ്പോയത്. ഇതില്‍ ഒരാളുടെ മൃതദേഹമാണ് കണ്ടെത്തിയത്.
പാറ ഇപ്പോഴും ഇടിയുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാണ്. ദുഷ്‌കരമായ ഇടത്താണ് രക്ഷാപ്രവര്‍ത്തകര്‍ നില്‍ക്കുന്നത്.രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടു. തിരുവല്ലയില്‍ നിന്നുള്ള 27 അംഗ സംഘമാണ് എത്തുന്നതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.















