ന്യൂഡൽഹി ; മുഹറത്തിന് ആശംസയുമായി കോൺഗ്രസ് എംപിയും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി . ഹസ്രത്ത് ഇമാം ഹുസൈൻ കാണിച്ച പാത എല്ലാവരും പിന്തുടരണമെന്നാണ് രാഹുൽ ആവശ്യപ്പെടുന്നത് .
“ഈ മുഹറം ദിനത്തിൽ, പോരാട്ടത്തിലൂടെയും, ത്യാഗത്തിലൂടെയും, സമർപ്പണത്തിലൂടെയും നമ്മെ മനുഷ്യത്വത്തിലേക്കും, സമാധാനത്തിലേക്കും, ഐക്യത്തിലേക്കും നയിക്കുന്ന ഹസ്രത്ത് ഇമാം ഹുസൈൻ കാണിച്ച പാത പിന്തുടരാൻ നാം ദൃഢനിശ്ചയം ചെയ്യണം.” എന്നാണ് എക്സിലെ പോസ്റ്റിൽ രാഹുൽ പറയുന്നത് .
മഹാകുംഭമേള സമയത്ത് പോലും ആശംസ നേരാൻ കൂട്ടാക്കാതിരുന്ന രാഹുൽ കൃത്യമായി മുഹറത്തിന് ആശംസ അറിയിച്ചതിന്റെ ഞെട്ടലിലാണ് സോഷ്യൽ മീഡിയ . അതേസമയം ലഖ്‌നൗവിൽ, മുഹറം സമയത്ത് വളരെ സെൻസിറ്റീവ് ആയി കണക്കാക്കപ്പെടുന്ന ഓൾഡ് ലഖ്‌നൗ എന്നറിയപ്പെടുന്ന പടിഞ്ഞാറൻ മേഖലയിൽ പോലീസ് കൂടുതൽ മുൻകരുതലുകൾ എടുത്തിട്ടുണ്ട്.ഡ്രോണുകൾ വഴി തുടർച്ചയായ നിരീക്ഷണവും നടക്കുന്നുണ്ട്. നിലവിൽ, 13,000-ത്തിലധികം സിസിടിവി ക്യാമറകൾ സജ്ജമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: