ന്യൂഡല്‍ഹി : ഇസ്രായേലിനെതിരെ ആഞ്ഞടിക്കാൻ തീരുമാനിച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ടുള്ള ഡിജിറ്റല്‍ പ്രതിഷേധത്തില്‍ ഭാഗമാകാനാണ് ആഹ്വാനം . ഈ കാലഘട്ടത്തിന്റെ സാധ്യതകളും സാഹചര്യങ്ങളും പരിഗണിച്ചുള്ള സമരമാണിതെന്ന് എം എ ബേബി പറഞ്ഞു. ഇസ്രായേലിനെ തറ പറ്റിക്കാൻ എല്ലാദിവസവും രാത്രി ഒമ്പത് മുതല്‍ 9.30 വരെ ഫോണുകളും കമ്പ്യൂട്ടറുകളും ഓഫ് ചെയ്തു വയ്‌ക്കണമെന്നാണ് പാർട്ടി ആവശ്യപ്പെടുന്നത്.സൈലൻസ് ഫോർ ഗാസ’ എന്നാണ് ഡിജിറ്റൽ പ്രക്ഷോഭത്തിന്റെ പേര്.
മൊബൈൽ ഫോണുകൾ ഷട്ട്ഡൗൺ ചെയ്യുന്നത് ശക്തമായ ഡിജിറ്റൽ സമരമാണ്. ഇസ്രായേലിന്റെ വംശഹത്യയ്‌ക്കും വർണ്ണവിവേചനത്തിനും ധനസഹായം നൽകുന്ന മുതലാളിത്തത്തിനെതിരായ ഒരു പ്രക്ഷോഭമാണിത്. ഈ സമയത്ത് മൊബൈൽ ഫോണുകൾ ഓഫ് ചെയ്യുക, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പോസ്റ്റ്, ലൈക്ക്, കമന്റ് എന്നിവ ഒഴിവാക്കുക, എം. എ ബേബി ഫേസ്ബുക്കിൽ പറഞ്ഞു.
നിരവധി പേരാണ് സമരത്തെ ട്രോളി രംഗത്തെത്തിയിരിക്കുന്നത് . പെഹൽഗാമിൽ നിരപരാധികളായ മനുഷ്യരെ പോയിൻറ് ബ്ലാങ്കിൽ പൊട്ടിച്ചിതറിച്ചപ്പോൾ ഈ മൗനവൃതം കണ്ടില്ലലോയെന്നാണ് ചിലർ പറയുന്നത് . ജൂതനെ ബഹിഷ്കരിക്കാൻ ജൂതന്റെ ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്ത തന്റെ തൊലിക്കട്ടി സമ്മതിക്കണമെന്നും കമന്റുകളിൽ പറയുന്നു.ഈ തെമ്മാടി രാജ്യത്തിന്റെ സഹ തെമ്മാടി രാജ്യത്തേക്കാണ് കമ്മി മുഖ്യൻ ചികിത്സക്ക് പോയത് , അത് മറന്നോയെന്നും ചിലർ ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: