വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ കാട്ടുപന്നി ആക്രമണം. മൂന്ന് യുവാക്കള്‍ക്ക് പരിക്കേറ്റു.
ഓടപ്പുളം പ്രദേശത്തെ ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് പരിക്കേറ്റത്.ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം.
സമീപത്തെ കടയിലേക്ക് ചായ കുടിക്കാനായി പോകവെ മൂവരെയും കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. ഇവരെ സമീപത്തെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാള്‍ക്ക് സാരമായി പരിക്കുണ്ട്.
















