കോഴിക്കോട്: ഞാവല്‍പ്പഴത്തിനോട് സാദൃശ്യമുള്ള കായ കഴിച്ച വിദ്യാര്‍ത്ഥിക്ക് ദേഹാസ്വാസ്ഥ്യം.താമരശേരിയില്‍ ആണ് സംഭവം.
കുട്ടിയുടെ ചുണ്ട് തടിച്ചു വീര്‍ത്തു. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.
ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ആണ് ദേഹാസ്വാസ്ഥ്യമുണ്ടായത്.നിലവില്‍ കാര്യമായ ആരോഗ്യപ്രശ്‌നമില്ല. കഴിഞ്ഞ ദിവസവും ഇതേ മരത്തില്‍ നിന്നുള്ള കായ് കഴിച്ച രണ്ട് കുട്ടികള്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
















