India

ഭർഭംഗയിൽ മുഹറം ഘോഷയാത്രയ്‌ക്കിടെ ഹൈ ടെൻഷൻ വയറിൽ തട്ടി ഒരാൾ മരിച്ചു ; 24 പേർക്ക് പരിക്കേറ്റു

ജില്ലയിലെ സകത്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കകോർഹ ഗ്രാമത്തിലാണ് അപകടം നടന്നത്

Published by

ദർഭംഗ: ബീഹാറിലെ ദർഭംഗ ജില്ലയിൽ മുഹറത്തോടനുബന്ധിച്ച് നടന്ന താജിയ ഘോഷയാത്രയ്‌ക്കിടെ വൈദ്യുതി ഹൈ ടെൻഷൻ വയറിൽ തട്ടി ഉണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും 24 പേർക്ക് പരിക്കേൽക്കുകയു ചെയ്തു.

ശനിയാഴ്ച വൈകുന്നേരമാണ് ദാരുണമായ സംഭവം അരങ്ങേറിയത്. സംഭവത്തെക്കുറിച്ച് പോലീസ് വിവരങ്ങൾ നൽകി.  ജില്ലയിലെ സകത്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കകോർഹ ഗ്രാമത്തിലാണ് അപകടം നടന്നത്. ശനിയാഴ്ച വൈകുന്നേരം ഇവിടെ മുഹറം ഘോഷയാത്ര പുറത്തെടുക്കുകയായിരുന്നു. ഇതിനിടയിൽ താജിയയുടെ ഒരു ഭാഗം മുകളിലൂടെ കടന്നുപോകുന്ന ഹൈ ടെൻഷൻ വയറിൽ ഇടിച്ചുവെന്ന് ദർഭംഗ ജില്ലാ മജിസ്‌ട്രേറ്റ് കൗശൽ കുമാർ പറഞ്ഞു.

അപകടത്തിന് ശേഷം സ്ഥലത്തുണ്ടായിരുന്ന ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരും പോലീസുകാരും പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാൾ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. മറ്റുള്ളവർ ചികിത്സയിലാണ്. നിലവിൽ പരിക്കേറ്റവരുടെ നില അപകടനില തരണം ചെയ്തിട്ടുണ്ട്. പോലീസ് മുഴുവൻ സംഭവവും അന്വേഷിച്ചുവരികയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക