മുംബൈ: ഐഐടി ബോംബെയിലെ പിഎച്ച് ഡി വിദ്യാര്‍ത്ഥിയാണെന്ന് തെറ്റി ദ്ധരിപ്പിച്ച് 14 ദിവസത്തോളം കാമ്പസിനകത്ത് കഴിഞ്ഞിരുന്ന ബിലാല്‍ അഹമ്മദ് എന്ന വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. മാംഗ്ലൂരില്‍ നിന്നെത്തിയ ഈ യുവാവിന്റെ മുഴുവന്‍ പേര് ബിലാല്‍ അഹമ്മദ് തെലി എന്നാണ്. പിഎച്ച് ഡി വിദ്യാര്‍ത്ഥി എന്ന വ്യാജേന ബിലാല്‍ 14 ദിവസമാണ് ആ കാമ്പസില്‍ ബിലാല്‍ തങ്ങിയത്.
ഒരു ദിവസം കാമ്പസിനകത്ത് ഒരു സോഫയില്‍ കിടന്നുറങ്ങുകയായിരുന്ന ബിലാലിനോട് ഒരു ജീവനക്കാരന്‍ ആരാണെന്ന് തിരക്കുകയായിരുന്നു. ഇതിന് ഉത്തരം പറയാതെ ബിലാല്‍ ഓടി മറയുകയായിരുന്നു. പിന്നീട് സിസിടിവി പരിശോധനയിലാണ് ബിലാല്‍ ഇവിടുത്തെ വിദ്യാര്‍ത്ഥിയല്ല എന്ന് തിരിച്ചറിഞ്ഞത്. പക്ഷെ ഇയാള്‍ 14 ദിവസത്തോളം കാമ്പസിനകത്ത് കറങ്ങി നടന്നിരുന്നു. ഇയാള്‍ വിവിധ ക്ലാസുകളും അറ്റന്‍റ് ചെയ്തിരുന്നു. കാന്‍റീനിലെ സോഫയില്‍ പതിവായി ഇയാള്‍ കിടന്നുറങ്ങാറുണ്ട്. കാമ്പസില്‍ നിന്നും അധികൃതര്‍ ഒടുവില്‍ പൊലീസില്‍ പരാതിനല്‍കി. അറസ്റ്റ് ചെയ്ത ബിലാലിനെ ജൂലായ് 7 വരെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തിരിക്കുകയാണ്.
ക്രൈംബ്രാഞ്ച് ബിലാലിന്റെ ഫോണ്‍ പരിശോധനയ്‌ക്ക് വിധേയമാക്കി. പക്ഷെ ഫോണിലെ പല ഡേറ്റകളും ബിലാല്‍ നശിപ്പിച്ചതായി കണ്ടെത്തി. ഇയാള്‍ ഒരു പിഎച്ച് ഡി വിദ്യാര്‍ത്ഥിയായാണ് അഭിനയിച്ചത്. പ്രവേശനം നേടിയതിന്റെ വ്യാജ അഡ്മിറ്റ് കാര്‍ഡും കൈവശം ഉണ്ടായിരുന്നു.
പക്ഷെ 14 ദിവസം ബോംബെ ഐഐടിയില്‍ കറങ്ങിനടന്നതിനിടെ ഇയാള്‍ ഏകദേശം 21 വ്യാജ ഇമെയില്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ ഇത് തന്റെ വിവിധ ബ്ലോഗുകളില്‍ ഉപയോഗിക്കാനാണെന്നായിരുന്നു മറുപടി. സാധാരണ ഉയര്‍ന്ന സുരക്ഷയുള്ള കാമ്പസിനകത്ത് തങ്ങാന്‍ എങ്ങിനെയാണ് അധികം വിദ്യാഭ്യാസമില്ലാത്തെ ബിലാലിന് സാധിച്ചത് എന്ന ചോദ്യം ഉയരുന്നു. എന്തിനാണ് ഇയാള്‍ 21 വ്യാജ ഇമെയില്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ചത് എന്നത് സംബന്ധിച്ചും ചോദ്യമുണ്ട്.
12ാം ക്ലാസിന് ശേഷം ആറ് മാസത്തെ സോഫ്റ്റ് വെയര്‍ ഡവലപ്മെന്‍റ് കോഴ്സിന് പോയിട്ടുണ്ട്. അതിന് ശേഷം വെബ് ഡവലപ് മെന്‍റ് കോഴ്സും പഠിച്ചു. ഇയാള്‍ ബഹറൈന്‍, ദുബായ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: