ലക്നൗ : അറസ്റ്റിലായ ചങ്ങൂർ ബാബയുടെ നേതൃത്വത്തിലുള്ള സംഘം ഭീഷണിപ്പെടുത്തി മതം മാറ്റിയ യുവതികൾ തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് . ലക്നൗവിൽ വിശ്വഹിന്ദു പരിഷത്താണ് ഇവർക്കായി പ്രത്യേക പരിപാടി സംഘടിപ്പിച്ചത് . ഭീഷണിയ്‌ക്ക് വഴങ്ങി ഇസ്ലാം മതം സ്വീകരിച്ച 12 പേരാണ് ആദ്യഘട്ടത്തിൽ ഹിന്ദുമതത്തിലേക്ക് മടങ്ങിയെത്തിയത് . വിശ്വഹിന്ദു രക്ഷാ പരിഷത്തിന്റെ നേതൃത്വത്തിൽ, ഈ 12 പേരെയും ഗോമതി നഗറിലെ ശിവക്ഷേത്രത്തിലേക്ക് വിളിച്ചുവരുത്തി പൂജകളിൽ പങ്കെടുപ്പിച്ചു.
പൂർണ്ണ ആചാരങ്ങളോടെയാണ് അവരെ ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ലവ് ജിഹാദിൽ കുടുക്കിയും, ചിലരെ പണം നൽകി വശീകരിച്ചും, വിദേശത്ത് ജോലി വാഗ്ദാനം ചെയ്തുമൊക്കെ വലയിലാക്കിയ ഇവരെ ഒടുവിൽ ഭീഷണിപ്പെടുത്തി തങ്ങളുടെ കേന്ദ്രത്തിൽ എത്തിച്ചാണ് മതം മാറ്റിയത് . ബ്ലാക്ക് മെയിലിംഗിൽ മടുത്ത ഇവർ ഒടുവിൽ വിശ്വഹിന്ദു രക്ഷാ പരിഷത്തിന്റെ ആളുകളുമായി ബന്ധപ്പെട്ടു.
മാണ്ഡ്വി ശർമ്മയെ സൈനബാക്കി. മെറജ് അൻസാരി എന്ന യുവാവാണ് മാണ്ഡ്വി ശർമ്മയെ തന്റെ പ്രണയക്കെണിയിൽ കുടുക്കി മതം മാറ്റിയത് . 3 മാസത്തിനുശേഷം, മാണ്ഡ്വി മാതാപിതാക്കളുടെ അടുത്തെത്തി. എന്നാൽ അവളെ പിന്തുടർന്ന് മെറജ് അൻസാരിയും വീട്ടിലെത്തി. മകളുടെ അശ്ലീല വീഡിയോ മാതാപിതാക്കൾക്ക് കാണിച്ച് അയാൾ മുഴുവൻ കുടുംബത്തെയും ഭീഷണിപ്പെടുത്താൻ തുടങ്ങി. ഇതേത്തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായി. പിന്നീട്, മെറജ് അൻസാരി മരണപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: