തൃശൂര്‍: ദേശീയ സേവാഭാരതി കേരളത്തിന്റെ ജില്ലാ ഘടകങ്ങളുടെ വാര്‍ഷിക പൊതുയോഗം ഞായറാഴ്ച (ജൂലായ് 6) ന് നടക്കും. കോട്ടയം ഒഴികെയുള്ള 13 ജില്ലകളില്‍ ഒരേ ദിവസമാണ് വാര്‍ഷിക പൊതുയോഗം.
ആരോഗ്യ സര്‍വ്വകലാശാല പ്രൊ. വി.സി ഡോ. സി.പി വിജയന്‍, റിട്ട. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് എം. ഡി മധു എസ് നായര്‍, പദ്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍, കേരള സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. ശിവപ്രസാദ് എന്നിവര്‍ വിവിധ ജില്ലകളിലായി വാര്‍ഷിക പൊതുയോഗങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിര്‍ന്ന കാര്യകര്‍ത്താക്കളായ എ. ഗോപാലകൃഷ്ണന്‍, പി ആര്‍ ശശിധരന്‍ , പി. എന്‍. ഈശ്വരന്‍, കെ. പി രാധാകൃഷ്ണന്‍ എന്നിവര്‍ സേവാ സന്ദേശം നല്‍കുന്നതിനായി യോഗത്തില്‍ പങ്കെടുക്കും. 2025 – 26 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ പൊതുയോഗത്തില്‍ പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: