ന്യൂദല്‍ഹി: ആറ് അപ്പാഷെ ഹെലികോപ്റ്ററുകള്‍ കൂടി ഇനി ഭാരതത്തിന് സ്വന്തം. യുഎസില്‍ നിന്ന് ഭാരതം 5691 കോടി രൂപയ്‌ക്ക് വാങ്ങിയ ആറെണ്ണത്തില്‍ മൂന്നെണ്ണം ജൂലൈയില്‍ സൈന്യത്തിന് ലഭിക്കും.
2020 ഫെബ്രുവരിയിലാണ് പറക്കും ടാങ്കുകള്‍ എന്നറിയപ്പെടുന്ന അപ്പാഷെ ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള കരാര്‍ യുഎസും ഭാരതവും ഒപ്പുവച്ചത്. ബോയിങ്ങിന്റെ അപ്പാഷെ ഹെലികോപ്റ്ററുകളില്‍ ആദ്യത്തെ മൂന്നെണ്ണം ജൂലൈ 15 ഓടെ ഭാരതത്തില്‍ എത്തും. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗസത്ത് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ആറു ഹെലികോപ്റ്ററുകളും ഇക്കൊല്ലം തന്നെ കൈമാറുമെന്ന ഉറപ്പു നല്‍കിയത്.
















