Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നെല്‍കര്‍ഷകരുടെ പ്രശ്നം: രണ്ടാഴ്‌ച്ചക്കകം കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കും – കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2025, 10:44 am IST
in Kerala

പാലക്കാട്: സംസ്ഥാനത്തെ നെല്‍കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച തെളിവെടുപ്പിനിടെ ലഭിച്ച വിവരങ്ങള്‍ ക്രോഡീകരിച്ച് രണ്ടാഴ്‌ച്ചക്കകം കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ബിജെപി ദേശീയനിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ പറഞ്ഞു.

കേരളത്തിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് വേണ്ടി ബിജെപി സംസ്ഥാന നേതൃത്വം നിയോഗിച്ച മൂന്നംഗ സമിതി പാലക്കാട്ടെ കര്‍ഷകരില്‍ നിന്ന് വിവരങ്ങള്‍ തേടിയശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷക തെളിവെടുപ്പിന് ശേഷം സംസ്ഥാന കൃഷി-ഭക്ഷ്യ-ജലവിഭവ-വൈദ്യുതി വകുപ്പ് മന്ത്രിമാരുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് കേന്ദ്ര കൃഷിവകുപ്പ് മന്ത്രിയെ നേരില്‍ക്കണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കുമ്മനം വ്യക്തമാക്കി. ഇതുസംബന്ധിച്ച് ധവളപത്രം ഇറക്കും.

നെല്ല് സംഭരണവും, തുടര്‍ന്ന് പണം ലഭിക്കുന്നതിലെ കാലതാമസവും ഒഴിവാക്കുന്നതിന് എന്‍സിസിഎഫ് മുഖേന നെല്ലെടുക്കണമെന്ന കര്‍ഷകരുടെ ആവശ്യവും കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും. ഇക്കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നെല്ല് സംഭരിച്ച് 48 മണിക്കൂറിനുള്ളില്‍ പണം നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ധാരണാപത്രം പാലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. കേരളം തന്നെ ഉണ്ടാക്കിയ വ്യവസ്ഥയില്‍ അവര്‍ തന്നെ വെള്ളം ചേര്‍ക്കുകയാണ്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട കണക്ക് നല്‍കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കര്‍ഷകര്‍ക്ക് കൊടുക്കേണ്ട പണം വകമാറ്റുകയാണ് ചെയ്യുന്നത്. ഓരോ വര്‍ഷവും സംസ്ഥാനത്ത് ഭക്ഷ്യോത്പാദനം കുറഞ്ഞുവരികയാണ്. നെല്ല് സംഭരണം കേന്ദ്രം ഏറ്റെടുക്കണമെന്ന കര്‍ഷകരുടെ ആവശ്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. കേന്ദ്രമന്ത്രിമാരെ നേരില്‍ക്കണ്ട് കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ബോധിപ്പിക്കും. പ്രശ്നത്തില്‍ കേന്ദ്ര ഇടപെടലിനായി സമ്മര്‍ദ്ദം ചെലുത്തും.

കാര്‍ഷികവൃത്തി കൊണ്ട് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് സംസ്ഥാനത്തെ കര്‍ഷകര്‍. കടക്കാരായി വീടും സ്വത്തും നഷ്ടപ്പെട്ട കര്‍ഷകര്‍ ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്നു. കര്‍ഷകരുടെ കണ്ണീരിനു മുന്നില്‍ നിഷേധാത്മക നിലപാടാണ്. തലമുറകളായി ചെയ്യുന്ന കാര്‍ഷികവൃത്തിയില്‍ നിന്ന് കര്‍ഷകര്‍ പിന്തിരിഞ്ഞുപോവുകയാണ്. ഇക്കണക്കിന് പോയാല്‍ സംസ്ഥാനത്ത് രൂക്ഷമായ ഭക്ഷ്യപ്രതിസന്ധിയുണ്ടാവും. ഭാരതത്തിലെ നെല്ല് ഉത്പാദനത്തിലെ പ്രധാന കേന്ദ്രം നെല്ലറയുടെ നാടായ പാലക്കാടാണ്.

കൃഷിവകുപ്പ് നല്‍കുന്ന വിത്തുകള്‍ക്ക് പോലും ഗുണനിലവാരമില്ല. നെല്ലിന്റെ വില കിലോയ്‌ക്ക് 40 രൂപയാക്കണമെന്നും, തുക കൃത്യമായി കിട്ടണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം. കേന്ദ്രം നല്‍കുന്ന പണം വകമാറ്റി ചെലവഴിക്കുകയാണ്. കൃത്യമായ കണക്ക് നല്‍കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് നെല്ല് സംഭരണത്തില്‍ വലിയ അപാകതകളുണ്ട്. മറ്റുള്ള സംസ്ഥാനങ്ങളില്‍ ഇല്ലാത്ത പ്രശ്നമാണ് കേരളത്തിലുള്ളതെന്നും കുമ്മനം പറഞ്ഞു. നെല്ല് സംഭരണം, സംഭരണവില ലഭിക്കുന്നതിലെ കാലതാമസം, കാര്‍ഷിക പാക്കേജ്, വന്യമൃഗശല്യം, തൊഴിലാളിക്ഷാമം തുടങ്ങി നിരവധി വിഷയങ്ങളും കര്‍ഷകര്‍ സമിതിയുമായി പങ്കുവച്ചു. നാളെ ആലപ്പുഴയിലെ കര്‍ഷകരുമായും സമിതി അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തും. പത്രസമ്മേളനത്തില്‍ ബിജെപി സംസ്ഥാന ജന. സെക്രട്ടറി സി. കൃഷ്ണകുമാര്‍, കര്‍ഷമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ഷാജി രാഘവന്‍, ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍ എന്നിവരും പങ്കെടുത്തു.

Tags: Kummanam RajasekharanCenter GovernmentPaddy farmers' problem
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആറന്മുള മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ഭവന സന്ദര്‍ശനത്തിന്റെ ഭാഗമായി
ഓമല്ലൂരില്‍, എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ കുടുംബവീടായ കൊച്ചുമണ്ണില്‍ എത്തി ബന്ധുക്കളെ കണ്ടപ്പോള്‍
Kerala

‘നീതി ഉറപ്പാക്കുംവരെ നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പം നില്‍ക്കും’

Kerala

2018 ല്‍ മഹാപ്രളയം സൃഷ്ടിച്ചത് പിണറായി; വോട്ടുതേടിയത് കേന്ദ്ര രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍: കുമ്മനം

Kerala

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

Kerala

കേന്ദ്ര ജനക്ഷേമ പദ്ധതികളെല്ലാം പിണറായി അട്ടിമറിച്ചു: കുമ്മനം

Kerala

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.