പട്‌ന: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ ബിഹാറില്‍ തകൃതിയായി നടക്കുകയാണ്. അതിനിടെ രാഹുല്‍ ഗാന്ധിയുടെ ചിത്രം പതിച്ച സാനിറ്ററി പാഡ് വിതരണം ചെയ്ത് സ്ത്രീകളെ അപമാനിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് .ആർത്തവ ശുചിത്വ അവബോധം വളർത്തുക എന്നതാണ് പ്രിയദർശിനി ഉദാൻ യോജന എന്ന് പേരിട്ടിരിക്കുന്ന പുതിയ പദ്ധതിയുടെ ലക്ഷ്യമെന്നാണ് കോൺഗ്രസ് വാദം.
“രാഹുൽ ഗാന്ധിയുടെ ചിത്രം സാനിറ്ററി പാഡിൽ പതിപ്പിച്ചത് ബിഹാറിലെ സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യം! കോൺഗ്രസ് ഒരു സ്ത്രീവിരുദ്ധ പാർട്ടിയാണ്! ബിഹാറിലെ സ്ത്രീകൾ കോൺഗ്രസിനെയും ആർജെഡിയെയും ഒരു പാഠം പഠിപ്പിക്കും,” ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി ട്വീറ്റ് ചെയ്തു.കഴിഞ്ഞ കുറച്ച് വർഷങ്ങളായി, വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വിജയത്തിന് പിന്നിലെ ഒരു പ്രധാന കാരണം സ്ത്രീകളുടെ വോട്ടുകളാണെന്ന് കോൺഗ്രസ് കണക്കാക്കുന്നു.
സാനിറ്ററി പാഡുകളുടെ പാക്കറ്റിൽ മായ്-ബെഹൻ മാൻ യോജന. അഖിലേന്ത്യാ മഹിളാ കോൺഗ്രസ്, ദരിദ്രരായ സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ ഓണറേറിയം.‘ – ഇങ്ങനെ എഴുതിയിട്ടുമുണ്ട്.
ബിജെപി രാജ്യസഭാ എംപി ഡോ. രാധാ മോഹൻ ദാസ് അഗർവാൾ തന്റെ x അക്കൗണ്ടിൽ കോൺഗ്രസിന്റെ ഈ പ്രവൃത്തിയെ ലജ്ജാകരമെന്ന് വിശേഷിപ്പിച്ചു, “രാഹുൽ ഗാന്ധി സാനിറ്ററി പാഡുകളിൽ തന്റെ ഫോട്ടോ പതിപ്പിച്ചുകൊണ്ട് സ്ത്രീകളുടെ അന്തസ്സ് നശിപ്പിക്കുമെന്നും “ രാധാ മോഹൻ ദാസ് അഗർവാൾ പറഞ്ഞു.
വിവാദം ശക്തമായതോടെ രാഹുലിന്റെ ചിത്രം മാറ്റി പ്രിയങ്കയുടെ ചിത്രം പതിക്കാനും തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: