കോട്ടയം : വീട്ടില്‍ അതിക്രമിച്ച് കയറി രണ്ട് മൊബൈല്‍ ഫോണുകള്‍ കവരുകയും വീട്ടമ്മയുടെ കഴുത്തില്‍ നിന്ന് സ്വര്‍ണ്ണമാല പൊട്ടിച്ചെടുക്കുകയും ചെയ്ത പ്രതി ബംഗളൂരുവില്‍ പിടിയിലായി. മാമ്മൂട് മാന്നില കുന്നേല്‍ ജെയിംസ് ജോസഫ് (24) ആണ് ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 22ന് ചങ്ങനാശ്ശേരി വടക്കേക്കര ഭാഗത്ത് അരിക്കത്തില്‍ വീടിന്റെ അടുക്കള വാതിലിലൂടെ അകത്തു കടന്ന ജെയിംസ് മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുന്നതു കണ്ട് തടയാന്‍ ശ്രമിച്ച വീട്ടമ്മയെ തളളിയിട്ട ശേഷം കഴുത്തില്‍ കിടന്ന കുരിശുമാല പൊട്ടിച്ചെടുത്ത് കടന്നു കളയുകയായിരുന്നു.
സംഭവത്തില്‍ ചങ്ങനാശ്ശേരി പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് പ്രതി ബംഗളൂരുവിലുണ്ടെന്ന് തിരിച്ചറിഞ്ഞതും പിടിയിലായതും. കോടതി ജെയിംസിനെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: