തിരുവനന്തപുരം : കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടത്തില്‍ ബന്ധപ്പെട്ട മന്ത്രിമാര്‍ക്കെതിരെ കെട്ടിച്ചമച്ച പ്രചാരവേലയാണ് നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. രക്ഷാപ്രവര്‍ത്തനം ഒരു ഘട്ടത്തിലും നിര്‍ത്തിയിട്ടില്ല.കുടുങ്ങിപ്പോയ ആളുകളെ കണ്ടെത്താനെടുത്തത് സ്വാഭാവിക കാല താമസമാണെന്നുമാണ് എം വി ഗോവിന്ദന്റെ വിശദീകരണം.
മന്ത്രിമാരെ പൂര്‍ണമായും സംരക്ഷിക്കുന്ന വാദങ്ങള്‍ ഉയര്‍ത്തിയ ഗോവിന്ദന്‍, ആരോഗ്യമന്ത്രി രാജിവയ്‌ക്കില്ലെന്ന് വ്യക്തമാക്കി.
വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി.മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പോലും ഇല്ലാത്ത ആരോപണമാണ് പ്രതിഷേധക്കാര്‍ക്കെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്ഥലത്ത് നിന്നും ആദ്യം കിട്ടിയ വിവരമാണ് മന്ത്രിമാര്‍ ആദ്യം പറഞ്ഞത്. ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനം നടക്കവെയാണ് വീണ ജോര്‍ജും വാസവനും പ്രതികരിച്ചത്. ഉപകരണങ്ങളെത്തിക്കാന്‍ എടുത്ത കാലതാമസത്തെ വരെ പര്‍വതീകരിച്ചു. ആരോഗ്യ മന്ത്രിക്കെതിരെ നടക്കുന്നത് ആസൂത്രിത അതിക്രമമാണെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.
സ്വകാര്യ കച്ചവടക്കാര്‍ക്ക് സൗകര്യം ഒരുക്കാനായി യുഡിഎഫും മാധ്യമങ്ങളും ചേര്‍ന്ന് ജനകീയ ആരോഗ്യ മേഖലയെ കടന്നാക്രമിക്കുന്നെന്ന ആരോപണവും സി പി എം സംസ്ഥാന സെക്രട്ടറി ഉയര്‍ത്തി.ലോക മാതൃകയെ മായ്‌ക്കാനോ തെറ്റായി ചിത്രീകരിക്കാനോ ആണ് ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: