ആലപ്പുഴ: ചെങ്ങന്നൂരില്‍ അജ്ഞാതന്‍ കാറിനു തീയിട്ടു. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനുപിന്നില്‍ കോതാലില്‍ പുല്ലാട്ട് രാജമ്മയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിനാണ് തീയിട്ടത്.
വ്യാഴാഴ്ച രാത്രി 12:30 ഓടെയാണ് തീ വച്ചത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. സ്‌ഫോടനശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ കാര്‍ പൂര്‍ണമായി കത്തി ജനലിലൂടെ തീ വീടിനുള്ളിലേക്കു പടര്‍ന്നിരുന്നു.
കിടക്ക, മെത്ത, ദിവാന്‍കോട്ട് തുടങ്ങിയവയും കത്തിനശിച്ചു.അഗ്നിരക്ഷാ സേന ഉടന്‍തന്നെ സ്ഥലത്തെത്തി തീ കെടുത്തി. രാജമ്മയുടെ വിദേശത്തുള്ള മകള്‍ കവിതയുടെ ഉടമസ്ഥതയിലുള്ളതാണ് കത്തിനശിച്ച കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: