തൃശൂര്‍: ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തിങ്കളാഴ്ച (ജൂലായ് 7) ദര്‍ശനത്തിന് നിയന്ത്രണം.രണ്ട് മണിക്കൂറാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
രാവിലെ എട്ട് മുതല്‍ 10 മണി വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്ഷേത്ര ദര്‍ശനം, വിവാഹം, ചോറൂണ് എന്നിവയ്ക്കാണ് നിയന്ത്രണം.
ഇന്നര്‍ റിംഗ് റോഡില്‍ വാഹന പാര്‍ക്കിംഗ് അനുവദിക്കില്ല. തെക്കേ നടയുടെ ഇരുവശങ്ങളിലുമുള്ള കടകള്‍ തുറക്കാന്‍ പാടില്ലെന്നും ദേവസ്വം നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: