Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വിമാനത്താവള വികസനത്തിന് ചാക്ക, ആള്‍സെയിന്റ്‌സ് റോഡ് ഏറ്റെടുക്കുന്നു

സുനില്‍ തളിയില്‍ by സുനില്‍ തളിയില്‍
Jul 4, 2025, 10:41 am IST
in Thiruvananthapuram
ആള്‍സെയിന്റ്‌സ് - ചാക്ക റോഡ്‌

ആള്‍സെയിന്റ്‌സ് - ചാക്ക റോഡ്‌

തിരുവനന്തപുരം: വിമാനത്താവള വികസനത്തിനായി ചാക്ക ആള്‍സെയിന്റ്‌സ് റോഡ് ഏറ്റെടുക്കുന്നു. 18 ഏക്കറോളം സ്ഥലമാണ് ഏറ്റെടുക്കാന്‍ ഒരുങ്ങുന്നത്. ചാക്ക ഫയര്‍ സ്‌റ്റേഷന്‍, ബ്രഹ്‌മോസിന്റെ മുന്‍ഭാഗം, ശംഖുംമുഖത്തേക്ക് പോകുന്ന പ്രധാന റോഡ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളാണ് ഏറ്റെടുക്കുക. ഇതോടെ നിലവിലെ ചാക്ക ഓള്‍സെയിന്റ്‌സ് കോളജ് റോഡ് വിമാനത്താവള വികസനത്തിന് ഉപയോഗിക്കും. പകരം ശംഖുംമുഖത്തേക്ക് പോകാന്‍ ചാക്ക ഐടിഐ ജംഗ്ഷനില്‍ നിന്ന് റെയില്‍വേ ട്രാക്കിന് സമാന്തരമായി ഓള്‍സെയിന്റ്‌സ് കോളജ് ജംഗ്ഷനിലെത്തുന്ന രീതിയില്‍ പുതിയ റോഡ് നിര്‍മിക്കാനാണ് പ്രാഥമിക ചര്‍ച്ചകള്‍ നടക്കുന്നത്. അവിടെ നിലവിലെ റോഡിലെത്തിച്ചേര്‍ന്ന് ശംഖുംമുഖം, വേളി, പെരുമാതുറ ഭാഗങ്ങളിലേക്ക് പോകാവുന്ന രീതിയിലാണ് പുതിയ റോഡ് നിര്‍മിക്കുക. ഇതിനായി ബ്രഹ്‌മോസില്‍ നിന്നും ഭൂമി ഏറ്റെടുക്കും.

വിമാനത്താവള വികസനം നടന്നില്ലെങ്കില്‍ വലിയ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യാനുള്ള അനുമതി നഷ്ടപ്പെടുമെന്ന ഡയറക്ടര്‍ ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) മുന്നറിയിപ്പിനെ തുടര്‍ന്നാണ് റണ്‍വേ അടക്കം വികസിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയത്. സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയതോടെ റവന്യൂ വകുപ്പ് സ്ഥലമെറ്റെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.

റവന്യൂ വകുപ്പ് ഏറ്റെടുക്കുന്ന ഭൂമി എയര്‍പോര്‍ട്ട് അതോറിട്ടിക്ക് കൈമാറുകയും വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതലയുള്ള അദാനി ഗ്രൂപ്പ് ഭൂമിയുടെ വില നല്‍കുകയും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യും.

റണ്‍വേയുടെ ഇരുവശത്തെയും സുരക്ഷ സോണ്‍ 150 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കണമെന്നാണ് ഡിജിസിഎ യുടെ നിര്‍ദ്ദേശം. ശംഖുംമുഖം ഭാഗത്ത് 150 മീറ്റര്‍ വീതിയുണ്ടെങ്കിലും ചാക്ക ഭാഗത്ത് നിര്‍ദ്ദിഷ്ട വീതിയില്ലാത്തതിനാലാണ് ഭൂമി ഏറ്റെടുക്കുന്നത്. ചാക്ക ഫയര്‍സ്‌റ്റേഷന്റെ ഉടമസ്ഥതയിലുള്ള 10.5 ഏക്കര്‍ സ്ഥലമാണ് കൂടുതല്‍ ഏറ്റെടുക്കേണ്ടി വരുന്നത്. വിമാനത്താവളത്തിന് സമീപം ചാക്ക ഫയര്‍ സ്‌റ്റേഷന് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. എയര്‍പോര്‍ട്ടിനടുത്തുതന്നെ ഫയര്‍ സ്‌റ്റേഷന്‍ വേണം എന്നുള്ളതു കൊണ്ടാണ് അടുത്തു തന്നെ സ്ഥലം കണ്ടെത്തിയത്. ബ്രഹ്‌മോസിന്റെ മുന്‍വശത്തെ റോഡിന് ചേര്‍ന്നുള്ള 1.5 ഏക്കറും നിലവിലെ റോഡും ഉള്‍പ്പടെ ആകെ 18 ഏക്കറാണ് ഏറ്റെടുക്കുന്നത്. ബ്രഹ്‌മോസ് പൂര്‍ണമായും മാറ്റില്ല. നിലവില്‍ ഏറ്റെടുക്കുന്ന സ്ഥലത്തിന് പകരം സ്ഥലം നല്‍കണമെന്ന് ബ്രഹ്‌മോസ് ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

 

Tags: Trivandrum airportChakkaairport developmentAll Saints Road
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് നിന്ന് പിടിയിലായ സയ്യിദ് മുഹമ്മദ് ആദിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഘടകം രൂപീകരിക്കാൻ ശ്രമം നടത്തി; എടിഎസിന്റെ  കണ്ടെത്തൽ

Kerala

ചാക്കയിൽ രണ്ടു വയസുകാരിയെ പീഡിപ്പിച്ച കേസിൽ വിധി; പ്രതി ഹസൻകുട്ടിക്ക് 67 വർഷം തടവ്, ശിക്ഷ വിധിച്ച് തിരുവനന്തപുരം പോക്സോ കോടതി

Kerala

റൺവേ നവീകരണം : തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം അടച്ചിടും : വിമാന സര്‍വീസുകളുടെ സമയവും പുനഃക്രമീകരിച്ചു

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഓടകള്‍ വൃത്തിയാ
ക്കാന്‍ എത്തിച്ച റോബോട്ട്‌
Kerala

വിമാനത്താവളത്തിലെ ഓടകള്‍ വൃത്തിയാക്കാന്‍ ഇനി റോബോട്ട്

Kerala

മോദി ഇന്നെത്തും; തയാറെടുപ്പുകള്‍ പൂര്‍ണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.