പാലക്കാട്:പറമ്പിക്കുളത്ത് കാണാതായ ഐടിഐ വിദ്യാര്‍ത്ഥി വനത്തില്‍ തൂങ്ങി മരിച്ച നിലയില്‍. എര്‍ത്ത് ഡാം ഉന്നതിയില്‍ മുരുകപ്പന്റെ മകന്‍ അശ്വിന്‍ (21) ആണ് മരിച്ചത്.
പറമ്പിക്കുളം ടൈഗര്‍ ഹാളില്‍ നടന്ന ക്യാമ്പില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങിയ അശ്വിനെ കാണാനില്ലെന്ന് അച്ഛന്‍ മുരുകന്‍ പറമ്പിക്കുളം പൊലീസില്‍ പരാതി നല്‍കിയിരുന്നു. നാട്ടുകാരും വനം വകുപ്പ് ജീവനക്കാരും പൊലീസുകാരും ചേര്‍ന്നുളള തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
തേക്ക് പ്ലാന്റേഷന്‍ ഭാഗത്ത് മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം. ജില്ലാ ആശുപത്രിയിലെത്തിച്ച മൃതദേഹം വെളളിയാഴ്ച പൊലീസിന്റെ ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റ്മോര്‍ട്ടം നടത്തും. അട്ടപ്പാടി ഐ ടി ഐയില്‍ മെക്കാനിക്കല്‍ വിഭാഗം വിദ്യര്‍ത്ഥിയായിരുന്നു മരിച്ച അശ്വിന്‍.
















