ഇടുക്കി: മഞ്ഞുമ്മല്‍ യൂണിയന്‍ ബാങ്കില്‍ വനിതാ ജീവനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച് മുന്‍ ജീവനക്കാരന്‍.ബാങ്കില്‍ നിന്നും പിരിച്ചു വിട്ട സെന്തില്‍ ബാങ്കിലെത്തി വനിതാ ജീവനക്കാരിയെ കത്തി കൊണ്ട് കുത്തുകയായിരുന്നു.
കുത്തേറ്റ ജീവനക്കാരി ഇന്ദു കൃഷ്ണയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ദുവിന്റെ കൈപ്പത്തിയിലും കയ്യിലും കുത്തേറ്റു.
ഇന്ദുവിനെ കുത്തിയ ശേഷം താല്‍ക്കാലിക ജീവനക്കാരനായിരുന്ന സെന്തില്‍ സ്വയം പരിക്കേല്‍പ്പിച്ചു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
















