ന്യൂദല്‍ഹി: പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നത് വിലക്കിക്കൊണ്ടുള്ള നിര്‍ദ്ദേശം ഉടന്‍ നിര്‍ത്തിവയ്‌ക്കണമെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി മഞ്ജീന്ദര്‍ സിംഗ് സിര്‍സ എയര്‍ ക്വാളിറ്റി മാനേജ്‌മെന്‌റ് കമ്മീഷനോട് ആവശ്യപ്പെട്ടു. ദേശീയ തലസ്ഥാന മേഖലയില്‍ ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍ സംവിധാനം പൂര്‍ണ്ണമായും നടപ്പിലാക്കുന്നതുവരെ ഉത്തരവ് നിര്‍ത്തിവയ്‌ക്കണമെന്നാണ് കമ്മീഷന് അയച്ച കത്തില്‍ സിര്‍സ ആവശ്യപ്പെട്ടത്.
15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള പെട്രോള്‍ വാഹനങ്ങള്‍ക്കും 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കും ഇന്ധന നിരോധനം ഏര്‍പ്പെടുത്താനായിരുന്നു കമ്മിഷന്‌റെ ഉത്തരവ് കാറുകളും മോട്ടോര്‍ സൈക്കിളുകളും നന്നായി പരിപാലിക്കുന്ന ആളുകളെ ശിക്ഷിക്കുന്നതിനുപകരം, മോശമായി പരിപാലിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് പരിസ്ഥിതി മന്ത്രി മഞ്ജീന്ദര്‍ സിംഗ് സിര്‍സ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വര്‍ഷം മുഴുവനും പ്രത്യേകിച്ച് ശൈത്യകാലത്ത് , ആളുകള്‍ വിഷപ്പുക ശ്വസിക്കേണ്ട സാഹചര്യമാണിപ്പോഴെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ദേശീയ തലസ്ഥാനത്ത് വാഹന മലിനീകരണം നിയന്ത്രിക്കുന്നതിനായിരുന്നു കമ്മീഷന്‍ ഓഫ് എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് ഉത്തരവിറക്കിയത്. ഏറ്റവും കൂടുതല്‍ മലിനീകരണമുണ്ടാക്കുന്ന പട്ടികയില്‍ ഡല്‍ഹിയിലെ വാഹനങ്ങളുണ്ടെന്ന ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: