ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഘാനയുടെ ദേശീയ ബഹുമതിയായ ‘ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന’ സമ്മാനിച്ചു. അദ്ദേഹത്തിന്റെ വിശിഷ്ട രാഷ്‌ട്രതന്ത്രജ്ഞതയ്‌ക്കും സ്വാധീനമുള്ള ആഗോള നേതൃത്വത്തിനും ഇത് അംഗീകാരമായി.പ്രധാനമന്ത്രി മോദിയുടെ പശ്ചിമാഫ്രിക്കൻ രാഷ്‌ട്ര സന്ദർശന വേളയിൽ പ്രസിഡന്റ് ജോൺ ഡ്രാമണി മഹാമയാണ് ഈ അഭിമാനകരമായ അവാർഡ് സമ്മാനിച്ചത്.
‘ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന’ എന്ന ബഹുമതി ലഭിച്ചതിൽ അഭിമാനിക്കുന്നു എന്ന് നന്ദി പ്രകടിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി എക്‌സിൽ പോസ്റ്റ് ചെയ്തു. രാജ്യത്തെ യുവാക്കൾക്കും, അതിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിനും, ഇന്ത്യയും ഘാനയും തമ്മിലുള്ള നിലനിൽക്കുന്ന ബന്ധത്തിനും അദ്ദേഹം അവാർഡ് സമർപ്പിച്ചു. ഈ ബഹുമതി വെറുമൊരു വ്യക്തിപരമായ നേട്ടമല്ലെന്നും ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ പേരിൽ താൻ സ്വീകരിച്ചതാണെന്നും പ്രധാനമന്ത്രി തന്റെ സ്വീകരണ പ്രസംഗത്തിൽ പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്തതും വളർന്നുവരുന്നതുമായ ബന്ധത്തിന്റെ പ്രതീകമായാണ് വിദേശകാര്യ മന്ത്രാലയം (എംഇഎ) ഈ ബഹുമതിയെ വിശേഷിപ്പിച്ചത്. അംഗീകാരത്തിന് ഘാന സർക്കാരിനും ജനങ്ങൾക്കും മോദി നന്ദി പറഞ്ഞു. പങ്കിട്ട ജനാധിപത്യ മൂല്യങ്ങളും പാരമ്പര്യങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തെ നയിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: