മാലിയിലെ ഒരു സിമന്റ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന മൂന്ന് ഇന്ത്യക്കാരെ നിരോധിത ഭീകര സംഘടനയായ അൽ-ഖ്വയ്ദയുമായി ബന്ധമുള്ള തീവ്രവാദികൾ തട്ടിക്കൊണ്ടുപോയതായുള്ള വാർത്ത കേന്ദ്ര വിദേശകാര്യ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പടിഞ്ഞാറൻ മാലിയിലെ കെയ്‌സ് പ്രദേശത്തുള്ള ഡയമണ്ട് സിമന്റ് ഫാക്ടറിയിൽ വൻ ആയുധധാരികളായ അക്രമികൾ ആക്രമണം നടത്തിയാണ് തട്ടിക്കൊണ്ടുപോയത്.
ആക്രമണത്തിനിടെ തോക്കുധാരികൾ പ്ലാന്റിലേക്ക് അതിക്രമിച്ചു കയറി തൊഴിലാളികളെ ബന്ദികളാക്കുകയായിരുന്നെന്ന് പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തിൽ വിദേശ കാര്യാ മന്ത്രാലയം അടിയന്തിര ഇടപെടൽ നടത്തി. ഇന്ത്യക്കാരുടെ മോചനം ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് മാലി സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ഒപ്പം ഇവരുടെ മോചനത്തിന് ആവശ്യമായ രക്ഷാപ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: