കൊല്ലം: അരിപ്പയില്‍ പാചക വാതക സിലിണ്ടറിന് തിപിടിച്ച് വീട് കത്തി നശിച്ചു.ബുധനാഴ്ച രാത്രി 8 മണിയോടെയാണ് അരിപ്പ ബ്ലോക്ക് നമ്പര്‍ 189 ലെ തുളസിയുടെ വീട്ടില്‍ തീപിടിത്തമുണ്ടായത്.
ആദ്യം വീടിന് സമീപമുളള ഷെഡില്‍ വിളക്കില്‍ നിന്നും തീ പടരുകയായിരുന്നു. നാട്ടുകാര്‍ തീയണക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
പാചക വാതക സിലിണ്ടറിലേക്ക് തീ പടര്‍ന്ന് വീട് കത്തി നശിക്കുകയായിരുന്നു. സംഭവ സമയം വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: