ന്യൂദല്‍ഹി: ആരോഗ്യരംഗത്തെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി വിമര്‍ശിക്കുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദനാക്കാന്‍ നോക്കുന്നത് ജനാധിപത്യത്തിന് നല്ലതല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.
വിമര്‍ശനങ്ങളുയരുമ്പോള്‍ ഞങ്ങള്‍ അതുചെയ്തു, ഇതുചെയ്തു എന്നല്ല പറയേണ്ടത്. തെറ്റുപറ്റിയെന്ന് സമ്മതിക്കുകയാണ് വേണ്ടത്. സത്യം പറഞ്ഞാല്‍ ഭീഷണിപ്പെടുത്തുകയെന്നത് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും രാഷ്‌ട്രീയത്തിന്റെ ഭാഗമായി മാറി. രാജവാഴ്ചയിലെന്നപോലെ ജനങ്ങള്‍ കിട്ടുന്നതുവാങ്ങി മിണ്ടാതിരിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കരുതുന്നത്. അതല്ലല്ലോ ജനാധിപത്യ സംവിധാനം. ഉത്തരവാദിത്വപ്പെട്ട ഒരു ഡോക്ടര്‍ വിമര്‍ശന മുയര്‍ത്തുമ്പോള്‍ അതിനെ ഗൗരവമായെടുക്കുകയാണ് വേണ്ടത്. അല്ലാതെ ഭീഷണി പ്പെടുത്തി നിശബ്ദന ാക്കാന്‍ നോക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല.
ആരോഗ്യമേഖലയില്‍ ഇപ്പോഴത്തെ സംസ്ഥാന സര്‍ക്കാര്‍ കാര്യമായ ഒരു നിക്ഷേപവും നടത്തിയിട്ടില്ല. ചെലവാക്കുന്ന പണത്തിന്റെ 80 ശതമാനവും കേന്ദ്ര സര്‍ക്കാരില്‍നിന്ന് ലഭിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: