Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭസ്മം തൊട്ടവന്‍ ലോകം കീഴടക്കുന്നു;ലോകത്തെ നാലാമന്‍, ഇന്ത്യയിലെ ഒന്നാമനും; ഇത് തന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലമെന്ന് പ്രജ്ഞാനന്ദ

ആഗോള ചെസ് ഫെഡറേഷന്‍ (ഫിഡെ) പുറത്തിറക്കിയ ലോക റാങ്കിംഗ് പട്ടികയില്‍ പ്രജ്ഞാനന്ദ നാലാം സ്ഥാനത്തേക്കുയര്‍ന്നു. 2025 ജൂലായ് മാസത്തിലെ പട്ടികയിലാണ് പ്രജ്ഞാനന്ദ ഏഴാം റാങ്കില്‍ നിന്നും നാലാം സ്ഥാനത്തേക്കുയര്‍ന്നത്. 2779 ആണ് പ്രജ്ഞാനന്ദയുടെ റേറ്റിംഗ്.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Jul 2, 2025, 07:42 pm IST
in India, Sports
വിവിധ പ്രായത്തില്‍ പ്രജ്ഞാനന്ദ.

വിവിധ പ്രായത്തില്‍ പ്രജ്ഞാനന്ദ.

ന്യൂദല്‍ഹി: ആഗോള ചെസ് ഫെഡറേഷന്‍ (ഫിഡെ) പുറത്തിറക്കിയ ലോക റാങ്കിംഗ് പട്ടികയില്‍ പ്രജ്ഞാനന്ദ നാലാം സ്ഥാനത്തേക്കുയര്‍ന്നു. 2025 ജൂലായ് മാസത്തിലെ പട്ടികയിലാണ് പ്രജ്ഞാനന്ദ ഏഴാം റാങ്കില്‍ നിന്നും നാലാം സ്ഥാനത്തേക്കുയര്‍ന്നത്. 2779 ആണ് പ്രജ്ഞാനന്ദയുടെ റേറ്റിംഗ്.

ഇതുവരെ ലോക ചെസ് ചാമ്പ്യനായ ഗുകേഷ് മൂന്നാം സ്ഥാനത്തും ഇന്ത്യയുടെ തന്നെ അര്‍ജുന്‍ എരിഗെയ്സി നാലാമതും ആയിരുന്നു. ഇപ്പോള്‍ ഇവര്‍ രണ്ട് പേരും റാങ്കിംഗില്‍ പിന്തള്ളപ്പെട്ടു. 2025ല്‍ ആഗോളപ്രശസ്തമായ വിവിധ ടൂര്‍ണ്ണമെന്‍റുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രജ്ഞാനന്ദയുടെ റാങ്കിംഗ് ഉയര്‍ന്നത്.

നെറ്റിയിലെ ഭസ്മക്കുറി
പ്രജ്ഞാനന്ദ തമിഴ്നാട്ടിലെ ശിവഭക്തരുടെ കുടുംബത്തില്‍ നിന്നും വരുന്നവനാണ് പ്രജ്ഞാനന്ദ. അമ്മ നാഗലക്ഷ്മി ചെറുപ്പകാലം മുതലേ നെറ്റിയില്‍ തൊട്ടുകൊടുത്ത ഭസ്മക്കുറി എന്നും പ്രജ്ഞാനന്ദ മാറ്റമില്ലാതെ നെറ്റിയില്‍ അണിയുന്നു. കളി സ്പെയിനിലായാലും അമേരിക്കയിലായാലും സിംഗപ്പൂരിലായാലും നെറ്റിയില്‍ കാണും ആ ഭസ്മക്കുറി.

തന്റെ ചെസ് ജീവിതത്തിലെ തിളക്കമുള്ള കാലഘട്ടങ്ങളില്‍ ഒന്നെന്ന് പ്രജ്ഞാനന്ദ

“ഇത് തന്റെ ചെസ്  ജീവിതത്തിലെ ഏറ്റവും മികച്ച കാലഘട്ടങ്ങളില്‍ ഒന്നാണെന്ന് പ്രജ്ഞാനന്ദ. കഴിഞ്ഞ ഏതാനും മാസങ്ങളായി താന്‍ കളിക്കുന്ന ചെസ് ഒന്നാന്തരമാണെന്ന് പ്രജ്ഞാനന്ദ പറയുന്നു. 87 വര്‍ഷത്തെ ചരിത്രമുള്ള ടാറ്റാ സ്റ്റീല്‍ ചെസ് നേടിയത് വലിയ നേട്ടമാണ്. നിരവധി ലോകചാമ്പ്യന്മാര്‍ വിജയിച്ച ടൂര്‍ണ്ണമെന്‍റാണിത്. റൊമാനിയയിലെ സൂപ്പര്‍ബെറ്റും ഉസ്ബെക്കിസ്ഥാനിലെ ഊസ് ചെസും വിജയിച്ചു. എന്റെ കളിയിലെ ചില കാര്യങ്ങള്‍ മാറ്റാന്‍ ഞാന്‍ തീരുമാനിച്ചു. അത് ശരിക്കും ഫലിച്ചു”.- പ്രജ്ഞാനന്ദ പറയുന്നു. “ഇന്ത്യയിലെ ചെറുപ്പക്കാരുടെ പ്രകടനം മികച്ചതാണ്. അരവിന്ദ് ചിതംബരം മികച്ച പ്രകടനമാണ് കാഴ്ചവെയ്‌ക്കുന്നത്. നിഹാല്‍ സരിന്‍ ക്ലാസിക്ക് ചെസ്സില്‍ നല്ല പ്രകടനം നടത്തുന്നു. അര്‍ജുന്‍ എരിഗെയ്സി 2800 എന്ന ഇഎല്‍ഒ റേറ്റിംഗ് മറികടന്നിരിക്കുന്നു. ഗുകേഷിന്റെ ലോകചെസ് കിരീടം ഇന്ത്യയിലെ മറ്റ് ചെറിയപ്രായക്കാര്‍ക്ക് പ്രചോദനമാണ്. “-പ്രജ്ഞാനന്ദ പറയുന്നു.

എളുപ്പമായിരുന്നില്ല ഉസ്ബെക്കിസ്ഥാനിലെ കിരീടം
നോഡിര്‍ബെക് അബ്ദുസത്തൊറോവും സിന്‍ഡൊറോവും ഉള്‍പ്പെടെയുള്ള പ്രമുഖ ഉസ്ബെക്കിസ്ഥാന്‍ ചെസ് താരങ്ങളും ഇന്ത്യയിലെ അര്‍ജുന്‍ എരിഗെയ്സിയും അരവിന്ദ് ചിതംബരവും ഉള്‍പ്പെടെയുള്ള പ്രമുഖ ഗ്രാന്‍റ്മാസ്റ്റര്‍മാര്‍ പങ്കെടുത്ത ടൂര്‍ണ്ണമെന്‍റായിരുന്നു ഉസ്ബെക്കിസ്ഥാനില്‍ ഈയിടെ സമാപിച്ച ഊസ് ചെസ് 2025.ആദ്യ റൗണ്ടുകളില്‍ മുന്നില്‍ നിന്ന പ്രജ്ഞാനന്ദ പിന്നീട് രണ്ട് ഗെയിമുകളില്‍ തോറ്റതോടെ പിന്നിലായി. പിന്നീട് മൂന്ന് റൗണ്ടുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ഇയാന്‍ നെപോംനിഷിയുമായി സമനിലയിലായി. പിന്നീട് എട്ടാം റൗണ്ടില്‍ അര്‍ജുന്‍ എരിഗെയ്സിയെയും ഒമ്പതാം റൗണ്ടില്‍ നോഡിര്‍ബെക് അബ്ദുസത്തൊറോവിനെയും തോല്‍പിച്ചു. നിസ്സാരമായിരുന്നില്ല ഈ വിജയങ്ങള്‍ തീ പാറും പോരാട്ടത്തിനൊടുവിലായിരുന്നു ഈ വിജയം. അവസാനം ഒമ്പതാം റൗണ്ട് സമാപിച്ചപ്പോള്‍ മൂന്ന് പേര്‍ അഞ്ചരപോയിന്‍റോടെ ഒന്നാമതായി. നോഡിര്‍ബെക് അബ്ദുസത്തൊറോവ്, ജോവൊകിന്‍ സിന്‍‍ഡൊറോവ്, പിന്നെ പ്രജ്ഞാനന്ദ. ഇതോടെ വിജയിയെ തീരുമാനിക്കാന്‍ ഇവര്‍ മൂന്ന് പേരും തമ്മില്‍ ടൈബ്രേക്ക് മത്സരം വേണ്ടിവന്നു. ഇതില്‍ നോഡിര്‍ബെക് അബ്ദുസത്തൊറോവിനെയും ജോവോകിന്‍ സിന്‍ഡൊറോവിനെയും പ്രജ്ഞാനന്ദ തോല്‍പിച്ചു. കിരീടം നേടി.

ഊസ് ചെസിലെ കിരീടം ഇഎല്‍ഒ റേറ്റിംഗില്‍  12 പോയിന്‍റ് കൂടി പ്രജ്ഞാനന്ദയ്‌ക്ക് നേടിക്കൊടുത്തിരുന്നു. 2025ലെ ടാറ്റാ സ്റ്റീല്‍ ചെസ്സിലും പ്രജ്ഞാനന്ദ തന്നെയായിരുന്നു ചാമ്പ്യന്‍. അര്‍മേനിയയില്‍ നടന്ന ആറാമത് സ്റ്റെപാന്‍ അവഗ്യാന്‍ മെമോറിയല്‍ ചെസില്‍ പ്രജ്ഞാനന്ദ റണ്ണര്‍ അപ് ആയിരുന്നു.

നോര്‍വ്വെയുടെ മാഗ്നസ് കാള്‍സന്‍ തന്നെയാണ് ലോക റാങ്കിംഗില്‍ ഒന്നാമന്‍. 2839 ആണ് ഇദ്ദേഹത്തിന്റെ റേറ്റിംഗ്. നോര്‍വ്വെ ചെസ്സിലെ കിരീടമാണ് മാഗ്നസ് കാള്‍സന്റെ റേറ്റിംഗ് കൂട്ടിയത്. രണ്ടാം സ്ഥാനത്ത് ഹികാരു നകാമുറ നിലകൊള്ളുന്നു. 2807 ആണ് ഇദ്ദേഹത്തിന്റെ റേറ്റിംഗ്. അമേരിക്കയുടെ ഫാബിയാനോ കരുവാന ലോകറാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. 2784 ആണ് ഇദ്ദേഹത്തിന്റെ റേറ്റിംഗ്. നോര്‍വ്വെ ചെസ്സിലെ പ്രകടനമാണ് കരുവാനയ്‌ക്ക് മികച്ച സ്ഥാനം നേടിക്കൊടുക്കത്.

ആദ്യ 25 റാങ്കുകാരില്‍ ഇന്ത്യയില്‍ നിന്നും അഞ്ച് പേര്‍
ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സി അഞ്ചാം റാങ്കിലേക്കും ഇന്ത്യയുടെ തന്നെ ഡി. ഗുകേഷ് ആറാം റാങ്കിലേക്കും ഉയര്‍ന്നിരുന്നു. അഞ്ച് തവണ ലോകചാമ്പ്യനായ വിശ്വനാഥന്‍ ആനന്ദിന്റെ റാങ്ക് 15ല്‍ നിന്നും 13ലേക്ക് ഉയര്‍ന്നു. ഇന്ത്യയുടെ അരവിന്ദ് ചിതംബരം ആണ് 24ാം റാങ്കുകാരന്‍. 11ാം റാങ്കുകാരനായ അരവിന്ദ് ചിതംബരം ഈയിടെ നടന്ന ടൂര്‍ണ്ണമെന്‍റുകളില്‍ നടത്തിയ മോശം പ്രകടനം കാരണമാണ് 24ലേക്ക് താഴ്ന്നത്.

Tags: Uzchess championTata steel chess championStephan Avaygan chessPraggnanandhaaVishwanathan AnandChessFIDE RankingGukesh DELO Rating
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

ഇന്ത്യയുടെ 94ാമത് ഗ്രാന്‍റ് മാസ്റ്ററായി അസമില്‍ നിന്നുള്ള മായാങ്ക് ചക്രവര്‍ത്തി; പുതിയ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യന്‍ ചെസ്സ്

Sports

ടാറ്റ സ്റ്റീല്‍ റാപ്പിഡ് ചെസ്സില്‍ നിഹാല്‍ സരിന് കിരീടം; മണിക്കൂറുകള്‍ക്ക് മുന്‍പ് മരിച്ച, ചെസ്സിലെ ഗുരുവായ മുത്തച്ഛന് കിരീടം സമര്‍പ്പിച്ച് നിഹാല്‍

സെര്‍ജി സ്ക്ലോകിന്‍ (വലത്ത്)
Sports

12 വയസ്സുള്ള കുട്ടി ലോകചെസ്സ് ചാമ്പ്യന്‍ ഡി. ഗുകേഷിനെ തോല്‍പിച്ചു; കാണാം ആ കരുനീക്കങ്ങള്‍

ഇന്ത്യയുടെ കൊനേരു ഹംപി (ഇടത്ത്) റഷ്യന്‍ താരം വ്ളാഡിസ്ലാവ് ആര്‍ടെമീവ് (വലത്ത്)
Sports

ലോക റാപ്പിഡ് ചെസ്: വനിതകളില്‍ കൊനേരു ഹംപി മുന്നില്‍; കാള്‍സനെ മുട്ടുകുത്തിച്ച് റഷ്യയുടെ വ്ളാഡിസ്ലാവ് ആര്‍ടെമീവിന്റെ മിന്നും പ്രകടനം

Sports

ഫിഡെ സര്‍ക്യൂട്ടില്‍ 2025ല്‍ ഒന്നാമന്‍ പ്രജ്ഞാനന്ദ; 2026ലെ ലോകകിരീടത്തിന് ഗുകേഷിനെതിരെ പൊരുതുന്ന താരത്തെ കണ്ടെത്തുന്ന മത്സരത്തിന് പ്രജ്ഞാനന്ദയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.