ന്യൂദല്‍ഹി: ഇന്ത്യാ-പാക് യുദ്ധത്തില്‍ ചൈനയ്‌ക്ക് അടികിട്ടിയത് റഷ്യയില്‍ നിന്നും. സ്വന്തം സഹോദരന്റെ കയ്യില്‍ നിന്നും അടി കിട്ടിയതിന്റെ ഷോക്ക് ചൈനയ്‌ക്ക് ഇതുവരെ മാറിയിട്ടില്ല.
ചൈനയുടെ ജെഎഫ് 17, ജെ10സി എന്ന യുദ്ധവിമാനങ്ങളെ ഇന്ത്യാ-പാക് യുദ്ധത്തില്‍ അടിച്ചിട്ടത് എസ് 400 ആണ്. പാകിസ്ഥാനാണ് ചൈനയുടെ യുദ്ധവിമാനങ്ങളായ ജെഎഫ്17, ജെ10സി എന്നിവയെ ഇന്ത്യയുടെ കയ്യിലുള്ള റഷ്യയുടെ എസ് 400 എന്ന വ്യോമപ്രതിരോധ സംവിധാനം അടിച്ചിടുകയായിരുന്നു.
പ്രധാനമന്ത്രി മോദിയും റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനും തമ്മിലുള്ള സൗഹൃദത്തിന്റെ അടിസ്ഥാനത്തിലാണ് ഉക്രൈനുമായി യുദ്ധം നിലനില്‍ക്കെ, ഇന്ത്യയ്‌ക്ക് പുടിന്‍ നാല് എസ് 400 നല്‍കിയത്. ഇറാനിലെ ആയത്തൊള്ള ഖമമേയി അപേക്ഷിച്ചിട്ടും പുടിന്‍ എസ് 400 നല്‍കിയിട്ടില്ല. അതാണ് മോദിയും പുടിനും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം. ദീർഘദൂര യുദ്ധവിമാനങ്ങളെയും ക്രൂയിസ് മിസൈലുകളെയും സ്റ്റെൽത്ത് വിമാനങ്ങളെയും നേരിടാൻ കഴിവുള്ള വ്യോമപ്രതിരോധ സംവിധാനമാണ് ട്രയംഫ് എന്ന പേരില്‍ അറിയപ്പെടുന്ന എസ് 400. ഇന്ത്യയില്‍ എത്തിയ ശേഷം മോദി സര്‍ക്കാര്‍ ഇതിനെ സുദര്‍ശനചക്രം എന്നാണ് വിളിക്കുന്നത്. ഒരേ സമയം 80 മിസൈലുകളെ വരെ അടിച്ചുവീഴ്‌ത്താന്‍ എസ് 400 എന്ന ഈ ഭൂതല-വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനത്തിന് സാധിക്കും. ഇതിന്റെ പ്രഹരശേഷിയും 400 കിലോമീറ്റര്‍ ദൂരം വരെ എത്തി എതിരായി ഉയരുന്ന മിസൈലിനെ തകര്‍ക്കാന്‍ എസ് 400ലെ മിസൈലിന് സാധിക്കും. കാരണം 400 കിലോമീറ്ററിനപ്പുറമുള്ള ശത്രുവിനെ കണ്ടെത്താനുള്ള റഡാര്‍ കണ്ണ് എസ് 400ല്‍ ഉണ്ട്.
ഇന്ത്യാ-പാക് യുദ്ധത്തില്‍ ചൈനയുടെ യുദ്ധവിമാനങ്ങളും റഷ്യയുടെ ആയുധങ്ങളും തമ്മില്‍ ഒരു ഏറ്റുമുട്ടല്‍ ഉണ്ടാകും എന്ന് ആരും പ്രതീക്ഷിച്ചില്ല. പക്ഷെ അത് സംഭവിച്ചു. ലോകത്ത് രൂപപ്പെടുന്ന യുഎസും യുറോപ്യന്‍ രാജ്യങ്ങളും തമ്മിലുള്ള മുന്നണിയ്‌ക്കെതിരെ നില്‍ക്കുന്ന മുന്നണിയാണ് റഷ്യാ-ചൈന മുന്നണി. ഈ മുന്നണിയില്‍ ഉള്ളവരുടെ ആയുധങ്ങള്‍ തമ്മില്‍ ഇന്ത്യാ-പാക് യുദ്ധവേദിയില്‍ ഉരസുമെന്ന് ചൈനയോ റഷ്യയോ കരുതിയില്ല. എന്തായാലും രണ്ട് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുടെ ആയുധങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ബിഗ് ബ്രദറായ റഷ്യ തന്നെ വിജയിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: