ബോളിവുഡിലെ സുൂപ്പര്‍ താരങ്ങളാണ് ആമിര്‍ ഖാനും ഷാരൂഖ് ഖാനും. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി ബോളിവുഡിനെ മുന്നില്‍ നിന്ന് നയിക്കുകയാണ് ഇരുവരും. ഏറെക്കാലം ഒരേ വഴിയിലൂടെ സഞ്ചരിച്ചവരെന്ന നിലയില്‍ നല്ല അടുപ്പവുമുണ്ട് ഇന്ന് ആമിറും ഷാരൂഖ് ഖാനും തമ്മില്‍. എന്നാല്‍ ഇടക്കാലത്ത് ഇരുവരും പിണക്കത്തിലായിരുന്നു. പരസ്യമായി തന്നെ പരസ്പരം കളിയാക്കുകയും വിമര്‍ശിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട് ആമിറും ഷാരൂഖും
ആമിര്‍ ഖാന്‍-ഷാരൂഖ് ഖാന്‍ പോരിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നാണ് തന്റെ വളര്‍ത്തു നായയ്‌ക്ക് ആമിര്‍ ഖാന്‍ ഷാരൂഖ് എന്ന് പേരിട്ട സംഭവം. ഇപ്പോഴിതാ ആ സംഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് ആമിര്‍ ഖാന്‍. ലല്ലന്‍ടോപ്പിന് നല്‍കിയ അഭിമുഖത്തിലാണ് ആമിര്‍ മനസ് തുറന്നത്. തന്റെ പ്രവര്‍ത്തി തീര്‍ത്തും ബാലിശമായിരുന്നുവെന്നാണ് ആമിര്‍ ഖാന്‍ പറയുന്നത്.
”ഞാനും ഷാരൂഖും പരസ്പരം പലതും പറഞ്ഞിരുന്നൊരു കാലമായിരുന്നു അത്. ചിലപ്പോള്‍ അദ്ദേഹത്തിന് എന്നോട് അനിഷ്ടം തോന്നിയിട്ടുണ്ടാകാം. കാരണം ഞാന്‍ അഭിമുഖങ്ങളില്‍ മറ്റുള്ളവരെക്കുറിച്ച് സംസാരിക്കാറില്ല. എന്തായാലും അതെല്ലാം വെറുതെ വിടാം. ഷാരൂഖ് ഖാന്‍ എന്റെ അടുത്ത സുഹൃത്താണ്. കരിയര്‍ തുടങ്ങിയപ്പോള്‍ സ്വാഭാവികമായും ഞങ്ങള്‍ക്കിടയില്‍ മത്സരമുണ്ടായിരുന്നു. പക്ഷെ 10-15 വര്‍ഷം മുമ്പ് അതെല്ലാം അവസാനിച്ചു. എന്റെ ഭാഗത്തു നിന്നും, അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും. അതെല്ലാം തീര്‍ത്തും ബാലിശമായിരുന്നു” എന്നാണ് ആമിര്‍ ഖാന്‍ പറഞ്ഞത്
ബോളിവുഡിലെ മറ്റൊരു സൂപ്പര്‍ താരമായ സല്‍മാന്‍ ഖാനുമായി വളരെ വര്‍ഷങ്ങളായി അടുത്ത ബന്ധം ആമിര്‍ കാത്തു സൂക്ഷിക്കുന്നുണ്ട്. ” ഞങ്ങള്‍ പലപ്പോഴായി ഒന്നിച്ചിരിക്കാന്‍ പ്ലാന്‍ ചെയ്യാറുണ്ട്. വല്ലപ്പോഴുമാണ് അത് സാധ്യമാവുക. ഇരുന്നാല്‍ രാവിലെ എഴ് മണിവരെ ഇരിക്കും. സല്‍മാന്റെ കാര്യത്തില്‍ മാത്രമല്ല, ഷാരൂഖ് ഖാന്റെ കാര്യത്തിലും അതങ്ങനെ തന്നെയാണ്. പത്ത് തവണയെങ്ങാനും അങ്ങനെ സംഭവിച്ചിട്ടുണ്ട്” എന്നാണ് ആമിര്‍ പറഞ്ഞത്.
മൂന്ന് ഖാന്മാരും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നതായാണ് ആമിര്‍ ഖാന്‍ പറയുന്നത്. മൂന്ന് പേര്‍ക്കും തൃപ്തികരമായൊരു തിരക്കഥയ്‌ക്കായി കാത്തിരിക്കുകയാണെന്നാണ് ആമിര്‍ ഖാന്‍ പറഞ്ഞത്. അതേമയം, വലിയ പരാജയത്തില്‍ നിന്നും ശക്തമായി തിരികെ വന്ന് തങ്ങളുടെ ഇരിപ്പിടം ഒന്നു കൂടെ വലിച്ചിട്ടിരിക്കുന്ന ആമിറിനേയും ഷാരൂഖിനേയുമാണ് ഇപ്പോള്‍ ബോളിവുഡ് കാണുന്നത്. ആമിറിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ ‘സിത്താരെ സമീന്‍ പര്‍’ 200 കോടി ക്ലബ്ബിലേക്ക് കടന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: