വാഷിങ്ടൺ : അമേരിക്കയിൽ വീണ്ടും ഇസ്‌കോൺ ക്ഷേത്രത്തിന് നേർക്ക് ആക്രമണം. ഉട്ടായിലെ സ്പാനിഷ് ഫോർക്കിലുള്ള ഇസ്‌കോൺ ശ്രീ ശ്രീ രാധാകൃഷ്ണ ക്ഷേത്രത്തിന് നേർക്ക് അക്രമികൾ നിരവധി റൗണ്ടുകൾ വെടിയുതിർത്തു. കഴിഞ്ഞ ദിവസം രാത്രിയിൽ ക്ഷേത്രപരിസരത്ത് 20 മുതൽ 30 വരെ വെടിയുതിർത്തിരുന്നു. ഇത് ക്ഷേത്രത്തിന് ഗണ്യമായ നാശനഷ്ടങ്ങൾ വരുത്തി.
ഇസ്‌കോൺ പറയുന്നതനുസരിച്ച് രാത്രിയിൽ ഭക്തരും അതിഥികളും അകത്തുണ്ടായിരുന്നപ്പോൾ ക്ഷേത്ര കെട്ടിടത്തിനും ചുറ്റുമുള്ള വസ്തുവകകൾക്കും നേരെ 20 മുതൽ 30 വരെ വെടിയുണ്ടകൾ പതിച്ചു. ക്ഷേത്രത്തിന്റെ കൈകൊണ്ട് കൊത്തിയെടുത്ത സങ്കീർണ്ണമായ കമാനങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് ഡോളറിന്റെ നാശനഷ്ടങ്ങൾ ഈ സംഭവത്തിൽ ഉണ്ടായിയെന്ന് അധികൃതർ അറിയിച്ചു.
അതേ സമയം ഉട്ടായിലെ സ്പാനിഷ് ഫോർക്കിലുള്ള ഇസ്‌കോൺ ശ്രീ ശ്രീ രാധാകൃഷ്ണ ക്ഷേത്രത്തിൽ അടുത്തിടെയുണ്ടായ വെടിവയ്‌പ്പ് സംഭവത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. എല്ലാ ഭക്തർക്കും സമൂഹത്തിനും കോൺസുലേറ്റ് പൂർണ്ണ പിന്തുണ അറിയിക്കുകയും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ വേഗത്തിൽ നടപടിയെടുക്കാൻ പ്രാദേശിക അധികാരികളോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നുവെന്ന് സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ എക്‌സിൽ പോസ്റ്റ് ചെയ്തു.
നേരത്തെ മാർച്ച് 9 ന് കാലിഫോർണിയയിലെ ചിനോ ഹിൽസിലുള്ള ബോച്ചസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായണൻ സൻസ്ത (ബിഎപിഎസ്) ഹിന്ദു ക്ഷേത്രത്തിലും സമാനമായ ഒരു അക്രമ സംഭവം നടന്നതായി ക്ഷേത്ര അധികൃതർ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: