തിരുവനന്തപുരം: തെരുവ് നായ കുറുകെ ചാടിയപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട ഇരുചക്ര വാഹനത്തില്‍ നിന്നും വീണ മധ്യവയസ്‌കന് കാലില്‍ ഗുരുതര പരിക്ക്. മണ്ണന്തല വാര്‍ഡ് നിലാവില്‍ എസ് എസ് സുനില്‍ കുമാറിനെയാണ് (54) ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കിയത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെ പോത്തന്‍കോട് പ്ലാമൂട് വച്ചായിരുന്നു അപകടം ഉണ്ടായത്.
അയിരൂപ്പാറയില്‍ നിന്നും പോത്തന്‍കോട്ടേക്ക് വരവെ സുനില്‍ കുമാറിന്റെ ബൈക്കിന് മുന്നില്‍ പാതയോരത്തു നിന്നും തെരുവ് നായ എടുത്തു ചാടുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് മറിഞ്ഞ് സുനില്‍ കുമാര്‍ റോഡിലേക്ക് വീണാണ് പരിക്കേറ്റത്.
വാരിയെല്ലിന് പൊട്ടലും വലത് കാല്‍ മുട്ടിനും കൈക്കും പരിക്കുമുണ്ട്.ഉടനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുനില്‍ കുമാറിനെ കാലിന് അടിയന്തിര ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി. വെമ്പായം സര്‍വീസ് സഹകരണ ബാങ്ക് കന്യാകുളങ്ങര ബ്രാഞ്ച് മാനേജര്‍ ആണ് സുനില്‍ കുമാര്‍.
















