ആലപ്പുഴ : ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍ . മണ്ണാറശാല യുപി സ്‌കൂളിലെ വിദ്യാര്‍ഥി ശ്രീശബരിയാണ് മരിച്ചത്.
ശുചിമുറിയുടെ ജനലില്‍ തോര്‍ത്ത് കെട്ടി അതില്‍ തൂങ്ങിയ നിലയിലായിരുന്നു
നിലയിലായിരുന്നു മൃതദേഹം. രണ്ടാഴ്ച മുമ്പ് പിതൃസഹോദരന്‍ വീട്ടില്‍ തൂങ്ങി മരിച്ചതിന്റെ മാനസികവിഷമം കുട്ടിയെ അലട്ടിയിരുന്നുവെന്ന് കുടുംബം പൊലീസിനെ അറിയിച്ചു.
ചൊവ്വാഴ്ച സ്‌കൂള്‍ വിട്ട് വന്ന ശേഷം കുളിക്കാനായി ശുചിമുറിയില്‍ കയറിയെ കുട്ടി അരമണിക്കൂറിന് ശേഷവും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. വീട്ടില്‍ മുത്തശ്ശനും മുത്തശ്ശിയും മാത്രമാണ് ഉണ്ടായിരുന്നത്. അച്ഛനും അമ്മയും ജോലിക്ക് പോയിരിക്കുകയായിരുന്നു.
















