മുംബൈ : പരസ്യ വെല്ലുവിളി ഉയർത്തി പങ്ക് വച്ച പോസ്റ്റ് മുക്കി നടൻ നസറുദ്ദീൻ ഷാ . ഗായകനും നടനുമായ ദിൽജിത്ത് ദോസഞ്ജിനെ പിന്തുണച്ച് പങ്ക് വച്ച പോസ്റ്റാണ് വിമർശനങ്ങൾ ഉയർന്നതിനു പിന്നാലെ പിൻവലിച്ചത് .
‘ഈ ഗുണ്ടകൾക്ക് വേണ്ടത് ഇന്ത്യയിലെയും പാകിസ്ഥാനിലെയും സാധാരണക്കാർ പരസ്പരം സംസാരിക്കുന്നത് നിർത്തണമെന്നാണ്. എനിക്ക് പാകിസ്ഥാനിൽ ചില അടുത്ത ബന്ധുക്കളും പ്രിയ സുഹൃത്തുക്കളുമുണ്ട്. എനിക്ക് തോന്നുമ്പോഴെല്ലാം അവരെ കാണുന്നതിൽ നിന്നോ എന്റെ സ്നേഹം അയയ്‌ക്കുന്നതിൽ നിന്നോ എന്നെ തടയാൻ ആർക്കും കഴിയില്ല. ഒടുവിൽ, പാകിസ്ഥാനിലേക്ക് പോകൂ എന്ന് പറയുന്നവരോട്, കൈലാസത്തിലേക്ക് പോകൂ എന്ന് ഞാൻ പറയും.’ എന്നായിരുന്നു നസീറുദ്ദീൻ ഷായുടെ പോസ്റ്റ്.
പോസ്റ്റ് വൈറലായതോടെ, നസീറുദ്ദീൻ ഷായ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത് . ഹിന്ദുക്കൾക്കെതിരെ വെല്ലുവിളി ഉയർത്തുകയാണെന്നും , വർഗീയ സംഘർഷം ഉണ്ടാക്കാനാണ് നടന്റെ ശ്രമമെന്നും ആരോപണമുയർന്നു. പോസ്റ്റിനു താഴെ പലരും താരത്തോട് ഇത് ഇന്ത്യയാണ് , പാകിസ്ഥാനെ അത്രയ്‌ക്ക് ഇഷ്ടമാണെങ്കിൽ താങ്കൾ ഇന്ന് തന്നെ പാകിസ്ഥാനിലേയ്‌ക്ക് പോകൂ എന്ന് പറയുന്നതും കാണാമായിരുന്നു. വിമർശനങ്ങൾ ശക്തമായതോടെയാണ് നസീറുദ്ദീൻ ഷാ പോസ്റ്റ് പിൻ വലിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: