ലക്നൗ : പൊതുജനമധ്യത്തിൽ പെൺകുട്ടിയെ കടന്നു പിടിച്ച ശ്രമിച്ച 65 കാരന്റെ കൈ തല്ലിയൊടിച്ച് യുപി പൊലീസ് . ഉത്തർപ്രദേശിലെ മുസാഫർനഗർ നഗരത്തിലാണ് സംഭവം . 65 കാരനായ റിയാസാണ് പെൺകുട്ടിയെ പൊതുജനമധ്യത്തിൽ വച്ച് പരസ്യമായി അപമാനിച്ചത് . സംഭവത്തിനു ശേഷം ഓടി രക്ഷപ്പെട്ട റിയാസിനെ പെൺകുട്ടി തന്നെ ഓടിച്ചിട്ട് പിടിച്ചു .
സംഭവസ്ഥലത്ത് വെച്ച് തന്നെ അയാളെ പിടികൂടിയ യുവതി റോഡിന്റെ നടുവിൽ വെച്ച് മർദ്ദിക്കുകയും ചെയ്തു.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. പാൻ മണ്ടി പ്രദേശത്തെ താമസക്കാരനായ റിയാസ് കുർത്ത-പൈജാമയും ധരിച്ച് പെൺകുട്ടികളുടെ അരികിലൂടെ കടന്നുപോകുന്നതും, അയാൾ അവരിൽ ഒരാളെ പിന്നിൽ നിന്ന് അശ്ലീലമായ രീതിയിൽ സ്പർശിക്കുന്നതും ദൃശ്യങ്ങളിൽ കാണാം . പെൺകുട്ടി ഉടൻ തന്നെ റിയാസിനെ പിന്തുടരുകയും പിടികൂടുകയും അടിക്കുകയും ചെയ്യുന്നു.
പിന്നാലെ റിയാസിനെ പൊലീസ് അറസ്റ്റ് ചെയ്തു . പ്രതി മുമ്പും ഇത്തരം പ്രവൃത്തികൾ ചെയ്തിട്ടുണ്ടെന്നും എന്നാൽ ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും സിറ്റി സിഒ രാജു കുമാർ സാവോ പറഞ്ഞു. ഇത്തവണ പെൺകുട്ടി ധൈര്യം കാണിച്ചതിനാലാണ് അയാളെ പിടികൂടാൻ കഴിഞ്ഞത്.
അറസ്റ്റിനുശേഷം, റിയാസിന്റെ കൈ ഒടിഞ്ഞിരിക്കുന്നതായി കാണിക്കുന്ന മറ്റൊരു വീഡിയോ പോലീസ് പുറത്തുവിട്ടു. പെൺകുട്ടിയെ പീഡിപ്പിച്ച അതേ കൈ തന്നെയാണ് പോലീസ് ഒടിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: