ബെംഗളൂരു : കോൺഗ്രസ് വീണ്ടും കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ ആർഎസ്‌എസിനെ നിരോധിക്കുമെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ . നിയമനിർമ്മാണ സഭയുടെ ജോലി നിയമനിർമ്മാണം നടത്തുക എന്നതാണ്. ഞങ്ങൾ ആവശ്യമായ നിയമനിർമ്മാണം കൊണ്ടുവരും, പക്ഷേ ഭരണഘടനയുടെ പരിധിക്കപ്പുറം പ്രവർത്തിക്കാൻ കഴിയില്ലെന്നും പ്രിയങ്ക് ഖാർഗെ പറഞ്ഞു.
“കോൺഗ്രസ് വീണ്ടും കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ ഞങ്ങൾ ആർഎസ്‌എസിനെ നിരോധിക്കും. ആർഎസ്‌എസ് സമൂഹത്തിൽ വിദ്വേഷം വളർത്തുന്നു . നിയമത്തിന്റെ പരിധിക്കുള്ളിൽ പ്രവർത്തിക്കുന്നില്ല. സർദാർ പട്ടേൽ ആർഎസ്‌എസിനെ നിരോധിച്ചില്ലേ? ഇന്ദിരാഗാന്ധി ആർഎസ്‌എസിനെ നിരോധിച്ചില്ലേ? . ഭരണഘടന അവർക്കും അവരുടെ പ്രത്യയശാസ്ത്ര അഭിലാഷങ്ങൾക്കും ഇടയിലാണ് നിലകൊള്ളുന്നതെന്ന് ആർഎസ്‌എസിന് നന്നായി അറിയാം“ പ്രിയങ്ക ഖാർഗെ പറഞ്ഞു.
മുൻപ് പ്രിയങ്ക ഖാർഗെയുടെ പിതാവ് മല്ലികാർജുൻ ഖാർഗെയും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു .
















