ന്യൂയോർക്ക് : ഐക്യരാഷ്‌ട്രസഭ ആസ്ഥാനത്ത് നടന്ന ക്വാഡ് മീറ്റിംഗിന് മുമ്പ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ തീവ്രവാദ വിഷയത്തിൽ പാകിസ്ഥാനെ തുറന്നുകാട്ടി. ഐക്യരാഷ്‌ട്രസഭ ആസ്ഥാനത്ത് സംഘടിപ്പിച്ച ‘ദ ഹ്യൂമൻ കോസ്റ്റ് ഓഫ് ടെററിസം’ എന്ന പ്രദർശനത്തിന്റെ ഉദ്ഘാടന വേളയിൽ പ്രസംഗിക്കുകയായിരുന്നു എസ് ജയശങ്കർ.
മനുഷ്യരാശി നേരിടുന്ന ഏറ്റവും ഗുരുതരമായ ഭീഷണികളിൽ ഒന്നാണ് ഭീകരത. ഒരു രാജ്യം അയൽക്കാരനെതിരെ തീവ്രവാദത്തെ പിന്തുണയ്‌ക്കുമ്പോൾ അതിനെതിരെ പരസ്യമായി ശബ്ദമുയർത്തേണ്ടത് അത്യാവശ്യമാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ പറഞ്ഞു.
ഐക്യരാഷ്‌ട്രസഭ പറയുന്ന മനുഷ്യാവകാശങ്ങൾ, നിയമങ്ങൾ, മാനദണ്ഡങ്ങൾ, രാജ്യങ്ങൾ പരസ്പരം എങ്ങനെ പെരുമാറണം എന്നതുൾപ്പെടെ എല്ലാത്തിനും വിരുദ്ധമായാണ് ചില രാജ്യങ്ങൾ പ്രവർത്തിക്കുന്നത്. അയൽരാജ്യത്തിനെതിരെ തീവ്രവാദത്തെ പിന്തുണയ്‌ക്കുമ്പോൾ അത് തീവ്രവാദത്തിന് ഇന്ധനം നൽകുന്നുവെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
ഭീകരവാദ വിഷയത്തിൽ തീവ്രവാദത്തെ പിന്തുണയ്‌ക്കുന്നവർക്ക് ഒരു ഇളവും നൽകരുതെന്ന് എസ് ജയശങ്കർ യുഎൻ രക്ഷാസമിതിയോട് പറഞ്ഞു. ഇതിന് പുറമെ ഒരു ആണവ ഭീഷണിയും ഫലപ്രദമാകില്ല എന്ന് ജയശങ്കർ പറഞ്ഞു. ആണവയുദ്ധ ഭീഷണി മൂലമാണ് വെടിനിർത്തൽ ഉണ്ടായതെന്ന് ആവർത്തിച്ച് പറഞ്ഞിരുന്ന ഡൊണാൾഡ് ട്രംപിനുള്ള വ്യക്തമായ സൂചനയായിരുന്നു ഇത്.
അതേ സമയം പഹൽഗാമിലെ ഭീകരാക്രമണത്തെ യുഎൻ രക്ഷാസമിതി അപലപിച്ചു. യുഎൻ രക്ഷാസമിതി അതിന്റെ കുറ്റവാളികളെ ഉത്തരവാദിത്തപ്പെടുത്തുകയും നീതിയുടെ മുന്നിൽ കൊണ്ടുവരുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ചില അടിസ്ഥാന ആശയങ്ങളിൽ ലോകം ഒന്നിക്കണം. തീവ്രവാദികൾക്ക് ഒരു ഇളവും നൽകില്ല. ആണവ ഭീഷണിക്ക് വഴങ്ങരുത്. രാജ്യം സ്പോൺസർ ചെയ്യുന്ന ഭീകരതയെ തുറന്നുകാട്ടുകയും വേണമെന്നും യുഎൻ രക്ഷാസമിതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: