തിരുവന്തപുരം: നരുവാമൂട്ടില്‍ പോളിടെക്‌നിക് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍. നരുവാമൂട് സ്വദേശിനി മഹിമ സുരേഷാണ് (20) മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് വീടിനുള്ളില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വീടിനുള്ളില്‍ നിന്ന് പുകയും നിലവിളിയും കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പിന്‍വാതില്‍ പൊളിച്ച് അകത്തുകയറിയാണ് യുവതിയെ ആശുപ്രതിയില്‍ എത്തിച്ചത്. കൈമനം വനിത പോളിടെക്‌നിക്കിലെ കൊമേഴ്‌സ്യല്‍ പ്രാക്ടീസ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് മഹിമ. യൂണിയന്‍ മാഗസിന്‍ എഡിറ്ററുമാണ്.
വീട്ടില്‍ ആരും ഇല്ലാത്ത സമയത്താണ് യുവതി ജീവനൊടുക്കിയത്. സംഭവത്തില്‍ ഇതുവരെ ദുരൂഹത ഇല്ലെന്ന് നരുവാമൂട് പൊലീസ് പറഞ്ഞു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപ്രതിയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: