തിരുവനന്തപുരം: കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിനെ സംസ്ഥാന വിജിലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കത്തയയ്‌ക്കാന്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. 30ന് ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. ബോര്‍ഡ് നടത്തുന്ന നിയമനങ്ങളെക്കുറിച്ച് പൊതുജനങ്ങളിലുള്ള തെറ്റിദ്ധാരണ മുതലെടുത്ത് ജോലി വാഗ്ദാനം ചെയ്ത് പണപ്പിരിവ് നടത്തുന്ന തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടി. അടുത്തിടെ ഉണ്ടായ ചില സംഭവവികാസങ്ങളാണ് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിനെ ഇത്തരമൊരു ആവശ്യത്തിന് പ്രേരിപ്പിച്ചത്. തട്ടിപ്പുകള്‍ തങ്ങളുടെ പരിധിയില്‍ നില്‍ക്കുന്നില്ലെന്ന നിലപാടാണ് ബോര്‍ഡിനുള്ളത്.
















