അങ്കമാലി : പോലീസുദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ യുവാവ് പിടിയിൽ. അയ്യമ്പുഴ ചുള്ളി ഒലിവ് മൗണ്ട് മാങ്ങാൻ വീട്ടിൽ ഷിൻ്റോ (27) നെയാണ് അങ്കമാലി പോലീസ് പിടികൂടിയത്.
അപകടകരമായി ഓടിച്ചു വന്ന കാർ താബോർ ഭാഗത്ത് വച്ച് പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് തടഞ്ഞു. വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ ഇയാൾ പോലീസുദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. സബ് ഇൻസ്പെക്ടർ സിത്താര ,സി പി ഒ അജിതാ തിലകൻ എന്നിവർക്കാണ് പരിക്കേറ്റത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: