Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ ബങ്കര്‍ ബസ്റ്റര്‍ ബോംബായ ‘അഗ്നി 5’ എത്തുന്നു; പോര്‍മുന വഹിക്കുക 7500 കിലോ സ്ഫോടകവസ്തു; പാകിസ്ഥാനും ചൈനയും വിറയ്‌ക്കും

ഏത് ബലപ്പെടുത്തിയ ഭൂഗര്‍ഭ കോണ്‍ക്രീറ്റ് അറകളെയും തുരന്ന് ഉഗ്രസ്ഫോടനം നടത്താന്‍ ശേഷിയുള്ള ഇന്ത്യയുടെ കരുത്തുറ്റ ബങ്കര്‍ ബസ്റ്റര്‍ ബോംബ് ഒരുങ്ങുന്നു. 'അഗ്നി 5' ന്റെ പുത്തന്‍ വകഭേദമെന്ന നിലയിലാണ് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ഈ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഒരുക്കുന്നത്. ചൈനയുടെയും പാകിസ്ഥാന്റെയും ഉറക്കം കെടുത്തുന്നതായിരിക്കും ഇന്ത്യയുടെ ഈ പുതിയ ബങ്കര്‍ ബസ്റ്റര്‍ ബോംബ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2025, 08:19 pm IST
in India, World
ഡിആര്‍ഡിഒ വികസിപ്പിക്കുന്ന പുതിയ അഗ്നി5 എന്ന ബങ്കര്‍ ബസ്റ്റര്‍ മിസൈല്‍

ഡിആര്‍ഡിഒ വികസിപ്പിക്കുന്ന പുതിയ അഗ്നി5 എന്ന ബങ്കര്‍ ബസ്റ്റര്‍ മിസൈല്‍

ന്യൂദല്‍ഹി: ഏത് ബലപ്പെടുത്തിയ ഭൂഗര്‍ഭ കോണ്‍ക്രീറ്റ് അറകളെയും തുരന്ന് ഉഗ്രസ്ഫോടനം നടത്താന്‍ ശേഷിയുള്ള ഇന്ത്യയുടെ കരുത്തുറ്റ ബങ്കര്‍ ബസ്റ്റര്‍ ബോംബ് ഒരുങ്ങുന്നു. ‘അഗ്നി 5’ ന്റെ പുത്തന്‍ വകഭേദമെന്ന നിലയിലാണ് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ഈ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഒരുക്കുന്നത്. ചൈനയുടെയും പാകിസ്ഥാന്റെയും ഉറക്കം കെടുത്തുന്നതായിരിക്കും ഇന്ത്യയുടെ ഈ പുതിയ ബങ്കര്‍ ബസ്റ്റര്‍ ബോംബ്.

അഗ്നി-5ന്റെ പരിഷ്കരിച്ച പതിപ്പായ ഈ ബങ്കര്‍ ബസ്റ്റര്‍ ബോംബിന്റെ പോര്‍മുനയ്‌ക്ക് 7500 കിലോഗ്രാം വരെ സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ ശേഷിയുണ്ട്. ഈയിടെ ഇറാനില്‍ യുഎസ് വിക്ഷേപിച്ച ബങ്കര്‍ ബസ്റ്റര്‍ ബോംബായ ജിബിയു-57ന് വരെ 2400 കിലോഗ്രാം സ്ഫോടക വസ്തുക്കള്‍ മാത്രമേ വഹിക്കാന്‍ കഴിയൂ. അതായത് ജിബിയു57നേക്കാള്‍ മൂന്ന് മടങ്ങ് ശക്തിയില്‍ പൊട്ടിത്തെറിക്കാന് അഗ്നി 5ന്റെ പരിഷ്കരിച്ച ബോംബിന് സാധിക്കും.

ഇറാന്റെ ഫോർഡോ ആണവ കേന്ദ്രത്തിനെതിരെ ഇക്കഴിഞ്ഞ ജൂൺ 22 ന് അമേരിക്ക 20 നിലയുള്ള കെട്ടിടങ്ങളെ വരെ നിമിഷനേരത്തിനുള്ളില്‍ തുളച്ചുകയറാന്‍ ശേഷിയുള്ള ജിബിയു-57 എന്ന ബങ്കർ-ബസ്റ്റർ ബോംബ് ഇട്ടതോടെയാണ് ഇന്ത്യയും പുതിയ ബോംബുണ്ടാക്കാന്‍ ഒരുങ്ങുന്നത്. സമീപകാല ആഗോളയുദ്ധങ്ങളില്‍ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട്, ശക്തമായ ഒരു പുതിയ മിസൈൽ സംവിധാനം നിർമ്മിച്ച് ഭാവി യുദ്ധങ്ങൾക്ക് ഒരുങ്ങുന്നതിന്റെ ഭാഗമായാണ് ഇന്ത്യ സ്വന്തമായി ബങ്കര്‍ ബസ്റ്റര്‍ ബോംബ് വികസിപ്പിക്കുന്നത്.

ഡിആര്‍ഡിഒ വികസിപ്പിച്ച ഇപ്പോള്‍ ഇന്ത്യ ഉപയോഗിച്ചുവരുന്ന അഗ്നി 5 എന്ന മിസൈല്‍ 5000 കിലോമീറ്ററിൽ കൂടുതൽ ദൂരപരിധിയുള്ളതും ആണവ പോര്‍മുന വഹിക്കുന്നതുമാണ്. ഇതില്‍ നിന്ന് വ്യത്യസ്തമായി, 7500 കിലോഗ്രാം ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ നിറച്ച പോര്‍മുന വഹിക്കാൻ കഴിവുള്ളതായിരിക്കും ഡിആര്‍ഡിഒ വികസിപ്പിക്കാന്‍ പോകുന്ന അഗ്നി5ന്റെ പുതിയ വകഭേദം.

ബലപ്പെടുത്തിയ കോൺക്രീറ്റ് പാളികൾക്കുള്ളില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ശത്രു കേന്ദ്രങ്ങളെ ആക്രമിക്കുകയാണ് പുതിയ അഗ്നി5ന്റെ ലക്ഷ്യം. ഈ പുതിയ അഗ്നി5 മിസൈൽ 80 മുതൽ 100 ​​മീറ്റർ വരെ ഭൂമിക്കടിയിലേക്ക് തുളച്ചുകയറിയ ശേഷമായിരിക്കും സ്ഫോടനം നടത്തുക.. കൃത്യമായ ലക്ഷ്യസ്ഥാനത്തേക്ക് മിസൈലിനെ കൊണ്ടുപോകാന്‍ ഗൈഡിംഗ് സംവിധാനവും ഘടിപ്പിക്കും. ഈ ഗൈഡിംഗ് സംവിധാനം മിസൈലിനെ കൃത്യമായ ലക്ഷ്യസ്ഥാനത്ത് എത്തിച്ച് സ്ഫോടനം നടത്തും.

ഇറാനില്‍ അമേരിക്ക ഇട്ട ബങ്കർ-ബസ്റ്റർ ബോംബായ ജിബിയു-57ന്റെ കരുത്തിനോട് കിടപിടിക്കുന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബ് വികസിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമമാണ് ഇതിന് പിന്നില്‍. എല്ലാ ബോംബുകളുടെയും മാതാവ് എന്നാണ് GBU-57 എന്ന ബോംബിനെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ അതിനെ മറികടക്കുന്ന ഒരു ബോംബാണ് അഗ്നി5ന്റെ പരിഷ്കരിച്ച പതിപ്പിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്.

ഇന്ത്യയുടെ തദ്ദേശീയ പതിപ്പ് ജിബിയു57 എന്ന അമേരിക്കന്‍ മിസൈല്‍ ബോംബിനെ പ്രകടനത്തിന്റെ കാര്യത്തില്‍ പല രീതികളില്‍ മറികടക്കാ‍ന്‍ ലക്ഷ്യമിടുന്നു. അഗ്നി-5 ന്റെ രണ്ട് പുതിയ വകഭേദങ്ങൾ ഡിആര്‍ഡിഒ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഭൂമിക്കു മുകളിലുള്ള ബലപ്പെടുത്തിയ കോണ്‍ക്രീറ്റ് കെട്ടിടങ്ങളെയോ മലകളേയോ കുന്നുകളെയോ തുരക്കാന്‍ ശേഷിയുള്ള എയർബേഴ്സ്റ്റ് പോര്‍മുനയായിരിക്കും ഒന്നാമത്തെ വിഭാഗത്തില്‍പ്പെട്ട ബോംബില്‍ ഉണ്ടായിരിക്കുക. ഇതിന്റെ പോര്‍മുന 6000 കിലോഗ്രാം സ്ഫോടകവസ്തുക്കളാണ് വഹിക്കുക.

രണ്ടാമത്തെ വിഭാഗം ബോംബ് അമേരിക്കയുടെ GBU-57 ന് സമാനമായതാണ്. പക്ഷെ അമേരിക്കയുടെ ബോംബിനേക്കാള്‍ കൂടുതൽ സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ കഴിയുന്നതും ബലപ്പെടുത്തിയ ഭൂഗർഭ അറകള്‍ക്കുള്ളിലേക്ക് തുളച്ചുകയറാന്‍ പാകത്തില്‍ രൂപകൽപ്പന ചെയ്തതുമായ മിസൈലാണ്. ഓരോ പോര്‍മുനയ്‌ക്കും എട്ട് ടൺ വരെ ഭാരം വരാം. ഏറ്റവും കരുത്തുറ്റ സ്ഫോടനം നടത്താന്‍ ശേഷിയുള്ള, 7500 മുതല്‍ 8000 കിലോഗ്രാം വരെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കുന്ന ലോകത്തിലെ തന്നെ ശക്തമായ പോര്‍മുനകളിൽ ഒന്നായി പുതിയ അഗ്നി 5ന്റെ പോര്‍മുന മാറും. ഇതിന്റെ വേഗത ശബ്ദത്തേക്കാള്‍ 24 മടങ്ങ് അധികമായിരിക്കും. അമേരിക്കയുടെ ജിബിയു57 എന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബ് 60 മീറ്റര്‍ വരെയാണ് തുരന്നുപോകുന്നതെങ്കില്‍ ഇത് 80 മീറ്റര്‍ മുതല്‍ 100 മീറ്റര്‍ വരെ ഭൂമിയ്‌ക്കടിയിലേക്ക് തുരന്നുപോകും.

ഇന്ത്യയുടെ തദ്ദേശീയ പതിപ്പ് കൂടുതൽ മുന്നോട്ട് പോകാൻ ലക്ഷ്യമിടുന്നു. യുഎസിനെപ്പോലെ, ഡെലിവറിക്ക് വലുതും ചെലവേറിയതുമായ ബോംബർ വിമാനങ്ങളെ ആശ്രയിക്കുന്നതിനുപകരം, ഭൂതല-ഭൂതല ബലിസ്റ്റിക്  മിസൈല്‍ ആയിട്ടാണ് അഗ്നി 5 മിസൈലിനെ വികസിപ്പിക്കുന്നത്. മിസൈല്‍ വിക്ഷേപിണവാഹനം ഉപയോഗിച്ചായിരിക്കും വിക്ഷേപിക്കുക. അമേരിക്കയുടെ ബങ്കര്‍ ബസ്റ്റര്‍ ബോംബ് വഹിക്കാന്‍ ഉപയോഗിക്കുന്ന ബി2 ബോംബര്‍ വിമാനങ്ങളുടെ വില 17,142 കോടി രൂപയാണ്. പക്ഷെ ഇന്ത്യ ബോംബര്‍ വിമാനങ്ങളുടെ സഹായമില്ലാതെ, ഭൂമിയില്‍ നിന്നും 2500 കിലോമീറ്റര്‍ വരെ അകലെയുള്ള ഭൂമിയിലുള്ള ലക്ഷ്യസ്ഥാനത്തെ തകര്‍ക്കാനായിരിക്കും ഈ പുതിയ അഗ്നി5 മിസൈല്‍ ഉപയോഗിക്കുക. ചെലവേറിയ ബോംബര്‍ വിമാനങ്ങളുടെ സഹായമില്ലാതെ ഭൂമിയില്‍ നിന്നും വിക്ഷേപിക്കാന്‍ കഴിയും എന്നത് അഗ്നി5 ന്റെ പരിഷ്കരിച്ച പതിപ്പിന് ഡിമാന്‍റ് കൂട്ടും.

അഗ്നി-5ന്റെ പുതിയ വകഭേദങ്ങളിൽ  2500 കിലോമീറ്റർ ആണ്  ദൂരപരിധി എന്നതിനാല്‍, അവയുടെ വിനാശകരമായ ശേഷിയും കൃത്യതയും പുതിയ അഗ്നി 5നെ ഇന്ത്യയുടെ തന്ത്രപരമായ ആയുധശേഖരത്തിൽ ശക്തമായ ആയുധമാക്കി മാറ്റും.

പാകിസ്ഥാൻ, ചൈന തുടങ്ങിയ എതിരാളികളായ രാജ്യങ്ങളിലെ കമാൻഡ്-ആൻഡ്-കൺട്രോൾ സെന്‍ററുകൾ, മിസൈൽ സിലോകൾ, നിർണായക സൈനിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിടാന്‍ ഇന്ത്യയുടെ അഗ്നി 5 മിസൈലിന് സാധിക്കും. മാക് 8 നും മാക് 24 നും ഇടയിൽ വേഗതയിൽ ഉള്ളതായിരിക്കും ഇന്ത്യയുടെ പുതിയ അഗ്നി 5 മിസൈലുകൾ. അതായത് ശബ്ദത്തിനേക്കാള്‍ അഞ്ച് മടങ്ങ് മുതല്‍ 24 മടങ്ങ് വരെ വേഗതയില്‍ കുതിയ്‌ക്കുമെന്നര്‍ത്ഥം. ഇവ ഹൈപ്പർസോണിക് ആയുധങ്ങളായിരിക്കും.

തദ്ദേശീയമായി അഗ്നി5 മിസൈലിന്റെ പുത്തന്‍പതിപ്പ് വികസിപ്പിക്കാനും വിന്യസിക്കാനും ഇന്ത്യ നടത്തുന്ന ശ്രമം ഇന്ത്യയുടെ വളരുന്ന സൈനിക കഴിവുകള്‍ക്കും പ്രതിരോധ സാങ്കേതികവിദ്യയിൽ സ്വയംപര്യാപ്തതയ്‌ക്കുള്ള കുതിപ്പിനും അടിവരയിടുന്നു.

ഇന്ത്യയില്‍ പൂര്‍ണ്ണമായും തയ്യാറാക്കപ്പെടുന്ന ഈ ബലിസ്റ്റിക് മിസൈല്‍ ആത്മനിര്‍ഭര്‍ ഭാരതിന് കരുത്തേകും. ഭാവിയുദ്ധങ്ങള്‍ ജയിക്കാന്‍ യൂറോപ്പിലെയും റഷ്യയിലെയും ആയുധങ്ങള്‍ പോരാ, ഇന്ത്യയ്‌ക്കകത്തെ ആയുധങ്ങള്‍ വേണമെന്നും, ആത്മനിര്‍ഭര്‍ ഭാരത് അതിന് അത്യന്താപേക്ഷിതമാണെന്നും ഇത് വിരല്‍ ചൂണ്ടുന്നു.

Tags: New Agni5 missileDRDOIndiaPakWarIndia - Pakistan warBunker buster bombGBU57Agni5 missile
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)
India

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

India

ഏത് വിമാനത്തിലും സ്ഥാപിക്കാൻ കഴിയുന്ന പുതിയ തലമുറ ബ്രഹ്മോസാണ് ഇന്ത്യയുടെ ലക്ഷ്യം : നീക്കം വ്യക്തമാക്കി ഡി ആർ ഡി ഒ

India

ഭൗമി മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങി ഭാരതം; ഏകദേശം 500 കിലോ മുതല്‍ 1000 കിലോ വരെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ സാധിക്കും

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

ആകാശത്ത് നിന്നും കടലിലേക്ക് വിമാനത്തില്‍ നിന്നും ഇട്ടുകൊടുക്കാവുന്ന ചെറിയ കണ്ടെയ്നറായ എഡിസി-150 (ഇടത്ത്) വിമാനത്തില്‍ നിന്നും എഡിസി150 കടലിലേക്ക് ഇട്ടുകൊടുക്കുന്നു (നടുവില്‍) കടലിലേക്ക് വീഴുന്ന എഡിസി 150 (വലത്ത്)
India

നടുക്കടലില്‍ പെട്ട ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഭയം വേണ്ട, കരയില്‍ വരാതെ പ്രവര്‍ത്തിക്കാന്‍ വേണ്ടതെല്ലാം അടങ്ങിയ ‘പോഡ്’ വിമാനമെത്തിയ്‌ക്കും

പുതിയ വാര്‍ത്തകള്‍

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.