India

കോൺഗ്രസിന്റെ എതിർപ്പുകൾ തള്ളി ; മുസ്ലീങ്ങൾ അനധികൃതമായി കൈവശം വച്ച 1555 ബിഗാ ഭൂമി തിരികെ പിടിച്ച് അസം സർക്കാർ

Published by

നൽബാരി: അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമി തിരിച്ചുപിടിക്കാനുള്ള അസം സർക്കാരിന്റെ പ്രചാരണത്തിന്റെ ഭാഗമായി, ബക്രികുച്ചി ഗ്രാമത്തിലെ 450 ബിഗായിൽ അധികം സർക്കാർ ഭൂമി ഒഴിപ്പിച്ചു. അവിടെ വർഷങ്ങളായി മുസ്ലീങ്ങൾ അനധികൃതമായി കൈവശം വച്ചിരുന്ന 452 ബിഗാ ഭൂമിയായിരുന്നു അത്.

ഈ ഭൂമിയിൽ അനധികൃത കുടിയേറ്റക്കാർ വീടും, മദ്രസയും , സ്കൂളുകളും നിർമ്മിച്ചു. 93 വീടുകളാണ് അധികൃതർ പൊളിച്ചുമാറ്റിയത്. ഗോൾപാറ ജില്ലയിലെ 1555 ബിഗാ തണ്ണീർത്തടങ്ങളും കൈയേറ്റത്തിൽ നിന്ന് നീക്കം ചെയ്തു. ഇവിടെ നിന്ന് 7000 അനധികൃത മുസ്ലീം കുടിയേറ്റക്കാരെ നീക്കം ചെയ്തു.

സുരക്ഷാ ഉദ്യോഗസ്ഥരുടെ ശക്തമായ കാവലിലാണ് തിങ്കളാഴ്ച പുലർച്ചെ ബുൾഡോസറുകൾ എത്തിയത് . ക്രമസമാധാനം നിലനിർത്തുന്നതിനും അനിഷ്ട സംഭവങ്ങൾ തടയുന്നതിനും പോലീസ് സേനയെ വൻതോതിൽ വിന്യസിച്ചിരുന്നു.“വർഷങ്ങളായി ഭൂമി കൈയേറിയിരുന്നു. പൊതു ഉപയോഗത്തിനും ഭാവി വികസനത്തിനുമായി സർക്കാർ ഭൂമി പുനഃസ്ഥാപിക്കുന്നതിനുള്ള സംസ്ഥാനവ്യാപകമായ സംരംഭത്തിന്റെ ഭാഗമാണിത്,” ഓപ്പറേഷനിൽ ഉൾപ്പെട്ട ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

കോൺഗ്രസ് പോലുള്ള രാഷ്‌ട്രീയ പാർട്ടികൾ ഉൾപ്പെടെയുള്ള മുസ്ലീം സംഘടനകൾ സർക്കാർ ഭൂമിയിലെ കുടിയിറക്കൽ നടപടികളെ എതിർത്തുവെങ്കിലും സർക്കാർ നടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു .

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by