Environment

കൊടൈക്കനാലിലെ ടൂറിസം സ്‌പോട്ടുകളില്‍ സന്ദര്‍ശക വിലക്ക്, റീല്‍സ് ചിത്രീകരിച്ച യുവാവിന് 10,000 രൂപ പിഴ

Published by

ചെന്നൈ: കൊടൈക്കനാലിലെ ഗുണ കേവില്‍ അനുമതിയില്ലാതെ റീല്‍സ് ചിത്രീകരിച്ച തമിഴ്‌നാട് സ്വദേശിയായ യുവാവിന് 10,000 രൂപ വനംവകുപ്പ് പിഴ ചുമത്തി. പ്രവേശനമില്ലാത്ത സ്ഥലത്ത് നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയതിനാണ് പിഴ. ഈ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതോടെയാണ് വനംവകുപ്പ് ഇടപെട്ടത്. ഗുഹയ്‌ക്കുള്ളിലും പരിസരത്തും വീഡിയോ ചിത്രീകരിച്ചാല്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം കാട്ടാന ആക്രമണ സാധ്യത കണക്കിലെടുത്ത് കൊടൈക്കനാലിലെ ഗുണ കേവ്, പൈന്‍ ഫോറസ്റ്റ്, മോയര്‍ പോയിന്റ് ബെരിജയം തടാകം എന്നിവിടങ്ങളില്‍ സന്ദര്‍ശകര്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. നിയന്ത്രണങ്ങള്‍ ഉറപ്പുവരുത്താന്‍ പട്രോളിംഗ് സംഘങ്ങളെയും നിയോഗിച്ചു.
മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ഗുണ കേവിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം വര്‍ദ്ധിച്ചിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by