Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മസ്റ്ററിങ് നടത്തിയില്ല; ഒമ്പത് ലക്ഷം പേര്‍ക്ക് പ്രതിമാസ റേഷന്‍ നഷ്ടമാകും, സംസ്ഥാന വിഹിതം കുറയും

എസ്. കൃഷ്ണകുമാര്‍ by എസ്. കൃഷ്ണകുമാര്‍
Jun 28, 2025, 02:24 pm IST
in Kerala

മട്ടാഞ്ചേരി: റേഷന്‍ കാര്‍ഡ് മസ്റ്ററിങ് (ഇ- കെവൈസി അപ്‌ഡേഷന്‍) നടത്താത്ത അഞ്ച് ലക്ഷം കാര്‍ഡുകളിലെ ഒമ്പത് ലക്ഷത്തോളം കാര്‍ഡ് അംഗങ്ങള്‍ക്ക് ജൂലൈ ഒന്നുമുതല്‍ റേഷന്‍ വിഹിതം നഷ്ടമാകും. മഞ്ഞ (എഎവൈ), പിങ്ക് (പിഎച്ച്എച്ച്) കാര്‍ഡുകളിലെ അംഗങ്ങളാണ് ഇ- കെവൈസി മസ്റ്ററിങ് നടത്തേണ്ടത്. ജൂണ്‍ 30നകം മസ്റ്ററിങ് നടത്താത്ത സംസ്ഥാനത്തെ മുന്‍ഗണന വിഭാഗത്തിലുള്ള വര്‍ക്കാണ് പ്രതിമാസ റേഷന്‍ വിഹിതം നഷ്ടപ്പെടുക. ഇതിലൂടെ സംസ്ഥാനത്ത് അരിയും ഗോതമ്പുമുള്‍പ്പടെ 45 ലക്ഷം കിലോ (450 ടണ്‍) റേഷന്‍ ഉല്പന്ന വിഹിതമാണ് കേന്ദ്ര വിഹിതത്തില്‍ നിന്ന് കുറയുന്നത്. ഇത് അനധികൃത റേഷനായി കണക്കാക്കാനും സാധ്യതയുണ്ട്.

ദാരിദ്ര രേഖയ്‌ക്ക് താഴെയുള്ള കാര്‍ഡുകളാണ് മുന്‍ഗണന വിഭാഗത്തിലെ മഞ്ഞ, പിങ്ക് വിഭാഗത്തില്‍പ്പെടുന്നത്. സംസ്ഥാനത്ത് 93 ലക്ഷം കാര്‍ഡുടമകളാണുള്ളത്. ഇതില്‍ 42 ലക്ഷത്തോളം കാര്‍ഡുകളാണ് മസ്റ്ററ്റിങ് നടത്തേണ്ടത്. 1,53,87,123 പേര്‍ ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തി ഇ കെവൈസിയിലുടെ മസ്റ്ററിങ് നടത്തേണ്ടതാണ്. 2023ല്‍ ആദ്യഘട്ടത്തില്‍ കണക്ടിവിറ്റി തകരാറിനെ തുടര്‍ന്ന് മാറ്റിവെച്ച മസ്റ്ററിങ് 2024 സപ്തംബര്‍ മുതല്‍ പുനരാരംഭിച്ചുവെങ്കിലും മുന്ന് ഘട്ടങ്ങളിലായി തീയതി നീട്ടി നല്‍കിയാണ് ജൂണ്‍ 30 അന്തിമമായി പ്രഖ്യാപിച്ചത്. കിടപ്പു രോഗികള്‍, ഗുരുതര രോഗബാധിതര്‍ എന്നിവരുടെ മസ്റ്ററിങ്ങിന് പ്രത്യേക സംവിധാനവുമൊരുക്കിയിട്ടുണ്ട്.

കുട്ടികളടക്കമുള്ള കാര്‍ഡംഗങ്ങളാണ് മസ്റ്ററിങ് നടത്താത്തതെന്നാണ് പറയുന്നത്. ഇതിനകം പലഘട്ടങ്ങളിലായി പലരെയും കാര്‍ഡില്‍ നിന്ന് ഒഴിവാക്കിയിരുന്നു. വ്യക്തമായ കാരണങ്ങളില്ലാതെ മസ്റ്ററിങ് നടത്താത്തവരെയാണ് സര്‍ക്കാര്‍ ഒഴിവാക്കുന്നത്. ഇ കെവൈസി അപ്‌ഡേഷന്‍ ചെയ്യാത്തവര്‍ക്ക് എന്‍ആര്‍കെ (നോണ്‍ റെസിഡന്‍ഷ്യല്‍ കേരള) പരിഗണന നല്കി, മുന്ന് മാസത്തിനകം മസ്റ്ററിങ് നടത്തിയാല്‍ കാര്‍ഡില്‍ പേര് ഉള്‍പ്പെടുത്തമെന്ന നിബന്ധനയുമുണ്ട്. കൊവിഡിനെത്തുടര്‍ന്ന് 2021 മുതല്‍ സൗജന്യമായി റേഷന്‍ ലഭിക്കുന്നവരാണ് മുന്‍ഗണന കാര്‍ഡംഗങ്ങള്‍. 2024 മുതല്‍ പ്രധാനമന്ത്രിയുടെ ഗരീബ് കല്ല്യാണ്‍ അന്നയോജന പദ്ധതിയിലൂടെ മഞ്ഞ കാര്‍ഡിന് 35 കിലോയും പിങ്ക് കാര്‍ഡില്‍ ഒരാള്‍ക്ക് അഞ്ച് കിലോ ഭക്ഷ്യ ധാന്യവും 2029 വരെ സൗജന്യ റേഷന്‍ വിഹിതമായി കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്യുകയാണ്. ഇതില്‍ മരിച്ചവരും അര്‍ഹതയില്ലാത്തവരുമടക്കം അനധികൃതമായി റേഷന്‍ വിഹിതം കൈക്കലാക്കുന്നതായുള്ള പരാതിയെ തുടര്‍ന്നാണ് ഇ- കെവൈസി അപ്‌ഡേഷന്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. രാജ്യത്തെ ഇരുപതോളം സംസ്ഥാനങ്ങള്‍ അപ്‌ഡേഷന്‍ പുര്‍ത്തിയാക്കിയതായാണ് റിപ്പോര്‍ട്ട്.

Tags: Civil Supplies CorporationRation ShopsMustering not done
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റേഷന്‍ കടയിലെത്തുന്നവരോട് മാന്യമായി പെരുമാറണം, ഭക്ഷ്യയോഗ്യമല്ലാത്തവ വില്‍ക്കരുതെന്നും മന്ത്രി ജി.ആര്‍ അനില്‍

Kerala

അതിദാരിദ്ര്യ വിമുക്ത പ്രഖ്യാപനം റേഷന്‍ – പൊതുവിതരണ മേഖലയ്‌ക്ക് ആശങ്ക

Kerala

റേഷൻ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം; ഇനി തുറക്കുക രാവിലെ ഒമ്പതിന്

Kerala

റേഷന്‍ കടകള്‍ വഴി പാസ്പോര്‍ട്ട് അപേക്ഷയും നല്‍കാമെന്ന് മന്ത്രി ജി ആര്‍ അനില്‍

ഭക്ഷ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ജെ. ബിജുവിന്റെ പേരിലും ഭക്ഷ്യവകുപ്പ് കമ്മിഷണര്‍ കെ. ഹിമയുടെ പേരിലും ഇറങ്ങിയ സര്‍ക്കുലറുകള്‍
Kerala

റേഷന്‍ വിതരണം; വ്യാപാരികളേയും കാര്‍ഡ് ഉടമകളേയും ആശയക്കുഴപ്പത്തിലാക്കി രണ്ടുതരം സര്‍ക്കുലര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.