Entertainment

42ാം വയസിൽ ഹൃദയാഘാതം : നടിയും മോഡലുമായ ഷെഫാലി ജരിവാല അന്തരിച്ചു

Published by

മുംബൈ: നടിയും ബിഗ് ബോസ് താരവും മോഡലുമായ ഷെഫാലി ജരിവാല അന്തരിച്ചു. വെള്ളിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം. 42 വയസ്സായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.

 

2002ല്‍ പുറത്തിറങ്ങിയ ‘കാന്തലഗ’ എന്ന ഗാനത്തില്‍ അഭിനയിച്ചതോടെയാണ് ഷെഫാലി അറിയപ്പെടുന്ന താരമായി മാറിയത്. പിന്നാലെ ബിഗ് ബോസ് 13 സീസണും ഇവരെ താരപദവിയിലേക്ക് ഉയര്‍ത്തി. 2015ല്‍ നടന്‍ പരാഗ് ത്യാഗിയെ വിവാഹം കഴിച്ചു. ഭര്‍ത്താവിനൊപ്പം ‘നാച്ച് ബാലിയേ’ എന്ന ഡാന്‍സ് റിയാലിറ്റി ഷോയുടെ 5, 7 സീസണുകളിലും ഷെഫാലി പങ്കെടുത്തിരുന്നു.

 

2004 ല്‍ സല്‍മാന്‍ ഖാനും അക്ഷയ് കുമാറും അഭിനയിച്ച ‘മുജ്സെ ഷാദി കരോഗി’ എന്ന ചിത്രത്തിലും അഭിനയിച്ചു. ‘രാത്രി കെ യാത്രി 2’ എന്ന വെബ് സീരീസില്‍ ലൈംഗിക തൊഴിലാളിയായി വേഷമിട്ട ഷെഫാലിയുടെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക