തിരുവനന്തപുരം: പെരിങ്ങമല ആരോഗ്യ കേന്ദ്രത്തില്‍ പരാക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. ഭരതന്നൂര്‍ സ്വദേശി നിസാമാണ് പിടിയിലായത്.
പരിചയക്കാരിയായ ആശുപത്രി ജീവനക്കാരി ഫോണ്‍ എടുക്കുന്നില്ലെന്ന് പറഞ്ഞ് ഇയാള്‍ അക്രമം നടത്തുകയായിരുന്നു. പെട്രോളുമായി എത്തിയ നിസാം ആത്മഹത്യാഭീഷണിയും മുഴക്കി. ആശുപത്രിയില്‍ അതിക്രമിച്ചു കയറി യുവതിയെ അസഭ്യം വിളിക്കുകയും ആക്രമിക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതി.
യുവതി ജീവിതം നശിപ്പിച്ചെന്നും ഫോണ്‍ എടുത്തില്ലെന്നും ആക്രോശിച്ച് നിസാം ആശുപത്രിയിലെത്തി അസഭ്യം വിളിക്കുകയായിരുന്നു. പ്രതിയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തെന്ന് പൊലീസ് അറിയിച്ചു. പ്രതി നേരത്തെയും ആശുപത്രിയില്‍ എത്തി പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: