പാലക്കാട്: ചെറാട് ജനവാസ മേഖലയില്‍ പുലിയിറങ്ങി. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു.
വെളളിയാഴ്ച പുലര്‍ച്ചയോടെയാണ് റിട്ടയേര്‍ഡ് ട്രഷറി ഉദ്യോഗസ്ഥന്‍ രവി പിഷാരടിയുടെ വീട്ടു വളപ്പില്‍ പുലിയെത്തിയത്. മതില്‍ ചാടി കടക്കാനുള്ള ശ്രമത്തിനിടെ വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് പുലി പിന്തിരിഞ്ഞു ഓടുകയായിരുന്നു.
ഒന്നരവര്‍ഷം മുന്‍പും വീട്ടിലുണ്ടായിരുന്ന നായ്‌ക്കളെ പിടിക്കാന്‍ പുലിയെത്തിയിരുന്നുവെന്ന് വീട്ടുടമ പറഞ്ഞു.
അതിനിടെ, വാല്‍പ്പാറയില്‍ നിന്ന് പിടികൂടിയ നരഭോജിക്കടുവയെ കാട്ടിലേക്ക് തുറന്നു വിട്ടു. ടോപ്പ് സ്ലിപ്പ് വനമേഖലയിലാണ് പുലിയെ തുറന്നുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: