Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

1965ല്‍ ഇന്തോ-പാക് യുദ്ധകാലത്ത് ഹൈദരാബാദ് നിസാം ഇന്ത്യയ്‌ക്ക് 5000 കിലോഗ്രാം സ്വര്‍ണ്ണം നല്‍കിയെന്നത് വെറും കെട്ടുകഥ

1965ല്‍ ഇന്തോ-പാക് യുദ്ധകാലത്ത് ഹൈദരാബാദിലെ നിസാം അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ കയ്യില്‍ ഇന്ത്യയ്‌ക്ക് വേണ്ടി 5000 കിലോഗ്രാം സ്വര്‍ണ്ണം നല്‍കിയെന്നത് വെറും കെട്ടുകഥ. ഹൈദരാബാദ് നിസാമിന്റെ ഈ ഉദാരമനസ്കതയെക്കുറിച്ചുള്ള കഥ ചരിത്രപുസ്തകങ്ങളില്‍ ഏറെക്കാലമായി നിറഞ്ഞുനിന്നിരുന്ന കഥയാണ്. ഇത് സംബന്ധിച്ച വിവരാവകാശചോദ്യത്തിന് ലഭിച്ച ഉത്തരത്തിലാണ് ഹൈദരാബാദ് നിസാമായിരുന്ന മിര്‍ ഒസ്മാന്‍ അലി ഖാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് 5000 കിലോഗ്രാം സ്വര്‍ണ്ണം നല്‍കിയിട്ടില്ലെന്ന വെളിപ്പെടുത്തല്‍ ഉണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2025, 09:43 pm IST
in India
ഇന്ത്യന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി (ഇടത്ത്) ഹൈദരാബാദ് നിസാം മിര്‍ ഒസ്മാന്‍ അലി ഖാന്‍(വലത്ത്)

ഇന്ത്യന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി (ഇടത്ത്) ഹൈദരാബാദ് നിസാം മിര്‍ ഒസ്മാന്‍ അലി ഖാന്‍(വലത്ത്)

ന്യൂദല്‍ഹി: 1965ല്‍ ഇന്തോ-പാക് യുദ്ധകാലത്ത് ഹൈദരാബാദിലെ നിസാം അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ കയ്യില്‍ ഇന്ത്യയ്‌ക്ക് വേണ്ടി 5000 കിലോഗ്രാം സ്വര്‍ണ്ണം നല്‍കിയെന്നത് വെറും കെട്ടുകഥ. ഹൈദരാബാദ് നിസാമിന്റെ ഈ ഉദാരമനസ്കതയെക്കുറിച്ചുള്ള കഥ ചരിത്രപുസ്തകങ്ങളില്‍ ഏറെക്കാലമായി നിറഞ്ഞുനിന്നിരുന്ന കഥയാണ്. ഇത് സംബന്ധിച്ച വിവരാവകാശചോദ്യത്തിന് ലഭിച്ച ഉത്തരത്തിലാണ് ഹൈദരാബാദ് നിസാമായിരുന്ന മിര്‍ ഒസ്മാന്‍ അലി ഖാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് 5000 കിലോഗ്രാം സ്വര്‍ണ്ണം നല്‍കിയിട്ടില്ലെന്ന വെളിപ്പെടുത്തല്‍ ഉണ്ടായത്.

പാകിസ്ഥാനുമായുള്ള യുദ്ധത്തിന് ഫണ്ട് സമാഹരിക്കാനാണ് പ്രധാനമന്ത്രിയായ ലാല്‍ ബഹദൂര്‍ ശാസ്ത്രി അവസാനത്തെ ഹൈദരാബാദ് നിസാമായ മിര്‍ ഒസ്മാന്‍ അലി ഖാനെ കാണാന്‍ പോയത്. വലിയ ധനികനായ അദ്ദേഹം ഇന്ത്യാ സര്‍ക്കാരിന് വേണ്ടി 5000 കിലോഗ്രാം സ്വര്‍ണ്ണം നല്‍കി എന്നതാണ് ഇതുവരെ പരന്ന കഥ. നിസാമിന്റെ ഉദാരമനസ്കതയ്‌ക്കും രാജ്യസ്നേഹത്തിനും മാതൃകയായി ഈ കഥ വലിയ തോതില്‍ ചരിത്രപുസ്തകങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു.

ഇന്ത്യയുടെ പ്രതിരോധസേനയെ ശക്തമാക്കാനുള്ള ഫണ്ട് ശേഖരിക്കാനായി നാഷണല്‍ ‍ഡിഫന്‍സ് ഗോള്‍ഡ് സ്കീം എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈദരാബാദില്‍ നിന്നും1965 ഒക്ടോബറില്‍ ഒരു ധനശേഖരണ ഫണ്ട് സ്വരൂപിച്ചിരുന്നു. ഇതില്‍ ഔദ്യോഗിക രേഖ പ്രകാരം ഹൈദരാബാദിലെ നിസാം 425 കിലോ സ്വര്‍ണ്ണം മാത്രമാണ് നല്‍കിയത്. അല്ലാതെ 5000 കിലോഗ്രാം സ്വര്‍ണ്ണമൊന്നും നല്കിയിരുന്നില്ല. സംഭാവന എന്ന നിലയിലല്ല, ഒരു നിക്ഷേപമാര്‍ഗ്ഗം എന്ന നിലയിലാണ് കേന്ദ്രസര്‍ക്കാര്‍ അന്ന് ഫണ്ട് സ്വരൂപിച്ചത്. അന്ന് നിക്ഷേപിക്കുന്ന തുകയ്‌ക്ക് 6.5 ശതമാനം പലിശയും കേന്ദ്രം വാഗ്ദാനം ചെയ്തിരുന്നു.

ഹിന്ദു ദിനപത്രത്തിന്റെ പഴയ രേഖകള്‍ പ്രകാരം 1965 ഡിസംബര്‍ 11ന് ലാല്‍ ബഹദൂര്‍ ശാസ്ത്രി ഹൈദരാബാദില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ നിസാമിന്റെ ഈ സംഭാവനയെക്കുറിച്ച് പറയുന്നുണ്ട്. സ്വര്‍ണ്ണനാണയങ്ങളായാണ് (മൊഹര്‍) നിസാമിന്റെ സംഭാവന നിക്ഷേപിച്ചിരിക്കുന്നതെന്നും ഇത് മൊത്തത്തില്‍ 50 ലക്ഷം രൂപ വിലമതിക്കുന്നുണ്ടെന്നുമായിരുന്നു ലാല്‍ ബഹദൂര്‍ ശാസ്ത്രി പറഞ്ഞത്.

അന്ന് തിരുപ്പതി ക്ഷേത്രം 1.25 കിലോഗ്രാം സ്വര്‍ണ്ണം കേന്ദ്രത്തിന് നല്‍കിയിരുന്നു. തെലുങ്ക് സിനിമാതാരങ്ങള്‍ എട്ട് ലക്ഷം രൂപയോളം നല്‍കി. ഇതെല്ലാം സംഭാവനകളായിരുന്നു. എന്നാല്‍ നിസാമിന്റെ നിക്ഷേപം പലിശ തിരിച്ചുകിട്ടുന്ന നിക്ഷേപമായിരുന്നു.

ന്യൂസ് 18 ഉള്‍പ്പെടെയുള്ള വിവിധ മാധ്യമങ്ങളും ഹൈദരാബാദ് നിസാം അന്ന് നല്‍കിയ 425 കിലോ സ്വര്‍ണ്ണം ഉയര്‍ന്ന പലിശവരുമാനം ലഭിക്കുന്ന നിക്ഷേപമായിരുന്നു എന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. 1962ല്‍ തുടങ്ങിവെച്ച പ്രതിരോധ ധനശേഖരണഫണ്ട് പ്രകാരം ഇതില്‍ നിക്ഷേപിക്കുന്നവരെ നികുതിയില്‍ നിന്നും ഒഴിവാക്കും. ഈ ഒരു ഉദ്ദേശലക്ഷ്യത്തോടെയും ഇതുവരെ വെളിപ്പെടുത്താതെ ഒളിപ്പിച്ചുവെച്ച സ്വത്തുക്കള്‍ പലരും ഇതിന് നല്‍കിയിരുന്നു. ഇതേ രീതിയിലാണോ ഹൈദരാബാദ് നിസാം തന്റെ 425 കിലോഗ്രാം സ്വര്‍ണ്ണം നിക്ഷേപിച്ചതെന്നും കരുതപ്പെടുന്നു.

 

Tags: Tirupati TempleIndopakwarHyderabad Nizam1965 IndopakwarMir Osman Ali Khan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2019-24 കാലയളവിൽ തിരുപ്പതിയിൽ വ്യാജ നെയ്യ് കൊണ്ട് നിർമ്മിച്ചത് 20 കോടി ലഡു; കണക്കുകൾ വ്യക്തമാക്കി ക്ഷേത്ര ചെയർമാൻ

India

1965ലെ ഇന്തോപാക് യുദ്ധത്തെ രണ്ടാം കശ്മീര്‍ യുദ്ധം എന്ന് വിശേഷിപ്പിച്ച് വിക്കിപീഡിയ; വീണ്ടും ചരിത്രസത്യം ഇന്ത്യാവിരുദ്ധമാക്കി വിക്കിപീഡിയ

India

ഇന്ത്യാപാക് യുദ്ധത്തിന് ശേഷം അപൂര്‍വ്വ ധാതുക്കള്‍ കയ്യടക്കിവെച്ച് ഇന്ത്യയെ മുട്ടുകുത്തിക്കാന്‍ ചൈന?

ആര്‍വിഎന്‍എല്‍ (ഇടത്ത്) തുര്‍ക്കി എഞ്ചിനീയറിംഗ് കമ്പനിയായ ടുമാസിന്‍റെ ലോഗോ (നടുവില്‍) തുര്‍ക്കി പ്രസി‍ഡന്‍റ് റെസപ് തയ്യിപ് എര്‍ദോഗാന്‍ (വലത്ത്)
India

തുര്‍ക്കി കമ്പനിയായ ടുമാസുമായുള്ള കരാര്‍ റദ്ദാക്കാന്‍ റെയില്‍വേ നിര്‍മ്മാണക്കമ്പനിയായ ആര്‍വിഎന്‍എല്‍

India

രാഹുല്‍ ഗാന്ധിയ്‌ക്ക് ചുട്ട മറുപടി: ആക്രമിച്ച ശേഷമാണ് ഇന്ത്യ പാകിസ്ഥാനെ ഇക്കാര്യം അറിയിച്ചതെന്ന് കേന്ദ്രമന്ത്രി ജയശങ്കര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.