കൊല്ലം: മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം തായ്ലന്‍ഡിലെ വിനോദ യാത്ര കഴിഞ്ഞ് കൊച്ചിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവെ കാര്‍ മതിലില്‍ ഇടിച്ച് നാലു വയസ്സുകാരന്‍ മരിച്ചു. തിരുവല്ല കടപ്ര സ്വദേശി റോണി മാത്യുവിന്‌റെ മകന്‍ റെസിന്‍ മാത്യു ആണ് മരിച്ചത്.
പിതാവ് റോണി മാത്യുവാണ് കാര്‍ ഓടിച്ചിരുന്നത്. നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ റെസിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ മരിച്ചു. കടപ്ര സ്റ്റെല്ലാ മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിയാണ് റെസിന്‍ മാത്യു. മാതാവ് : റിബി അന്ന ജോണ്‍, സഹോദരങ്ങള്‍: റോഹന്‍, റയാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക