Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

റേസിംഗ് പ്രേമികള്‍ക്കായി എഎംജി ജിടി സീരിസില്‍ രണ്ട് സ്പോര്‍ട്സ് കാറുകള്‍ പുറത്തിറക്കി മെഴ്സിഡസ് ബെന്‍സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2025, 04:18 pm IST
in Automobile

കൊച്ചി: ഇന്ത്യയിലെ ഏറ്റവും ആകര്‍ഷണീയ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്സിഡസ് ബെന്‍സ് രാജ്യത്തെ റേസിങ് പ്രേമികള്‍ക്കായി എഎംജി ജിടി സീരിസില്‍ രണ്ട് സ്പോര്‍ട്സ് കാറുകള്‍ പുറത്തിറക്കി. മെഴ്സിഡസ് എഎംജി ജിടി 63 4മാറ്റിക്+, എഎംജി ജിടി 63 പ്രോ 4മാറ്റിക്+ കൂപ്പെ എന്നീ രണ്ട് മോഡലുകളാണ് പുറത്തിറക്കിയിത്.

എഎംജിയുടെ എഫ്1 പെര്‍ഫോമന്‍സ് എഞ്ചിനീയറിംഗില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് റേസ് ട്രാക്കില്‍ പോലും ഉപയോഗിക്കാവുന്ന എഎംജി ജിടി 63 പ്രോ 4മാറ്റിക്+ കൂപ്പെ നിര്‍മിച്ചിരിക്കുന്നത്. റേസ്-ബ്രഡ് സാങ്കേതിക വിദ്യയ്‌ക്കൊപ്പം ദൈനംദിന ഉപയോഗക്ഷമതയും കൂട്ടിയോജിപ്പിച്ചെത്തുന്ന രണ്ടാം തലമുറ എഎംജി ജിടി വാഹനങ്ങള്‍ ഇന്ത്യയിലെ വാഹന പ്രേമികള്‍ക്ക് സമാനതകളില്ലാത്ത ഡ്രൈവിങ് അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്.

മെഴ്സിഡസ് എഎംജി ജിടി 63 4മാറ്റിക് പ്ലസിന് മൂന്ന് കോടി രൂപയും മെഴ്സിഡസ് എഎംജി ജിടി 63 പ്രോ 4മാറ്റിക് പ്ലസിന് 3.65 കോടി രൂപയുമാണ് ഇന്ത്യയിലൊട്ടാകെയുള്ള എക്സ്ഷോറൂം വില. ആ വര്‍ഷം അവസാനത്താടെ ജിടി 63യുടെയും 2026 ആദ്യം ജിടി 63 പ്രോയുടെയും ഡെലിവറി ആരംഭിക്കും.

എഫ്1-ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് എഎംജിയുടെ ആക്ടീവ് എയറോഡൈനാമിക്സ് സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ എഎംജി മോഡലാണ് ജിടി 63. മികച്ച ട്രാക്ഷനും ഹാന്‍ഡ്ലിങിനും വേണ്ടി ആദ്യമായി വേരിയബിള്‍ ഓള്‍-വീല്‍-ഡ്രൈവ് സംവിധാനവും ജിടി 63യില്‍ സജ്ജീകരിച്ചിട്ടുണ്ട്. പിന്‍ ചക്രങ്ങളിലേക്ക് മാത്രം 100% പവര്‍ നല്‍കുന്ന ഡെഡിക്കേറ്റഡ് ഡ്രിഫ്റ്റ് മോഡും എഎംജി ആക്റ്റീവ് റൈഡ് കണ്‍ട്രോള്‍ സസ്പെന്‍ഷനുമാണ് മറ്റു പ്രധാന സവിശേഷതകള്‍. രണ്ട് വകഭേദങ്ങളിലും ആക്ടീവ് എയറോഡൈനാമിക്സും 2.5ഡിഗ്രി റിയര്‍-ആക്സില്‍ സ്റ്റിയറിങും സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും. 800 എന്‍എം ടോര്‍ക്കോടെ 430 കിലോവാട്ട് (585 എച്ച്പി) പവറാണ് മെഴ്സിഡസ്-എഎംജി ജിടി 63 4മാറ്റിക്+ മോഡല്‍ പുറത്തെടുക്കുക. 3.2 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ മോഡലിന് മണിക്കൂറില്‍ 315 കിലോമീറ്റര്‍ വേഗതയില്‍ വരെ സഞ്ചരിക്കാനാവും.

ട്രാക്ക് കേന്ദ്രീകൃത പ്രകടനം ഉറപ്പാക്കുന്ന ജിടി 63 പ്രോ, 450 കി.വാട്ട് (612 എച്ച്പി) പവറും 850 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 3.1 സെക്കന്‍ഡിനുള്ളില്‍ 100 കി.മീറ്റര്‍ വേഗതയിലേക്ക് കുതിച്ചെത്താനാവുന്ന ഈ മോഡലിന് മണിക്കൂറില്‍ 317 കിലോമീറ്ററാണ് പരമാവധി വേഗത. എഎംജി പെര്‍ഫോമന്‍സ് പാക്കേജും എയറോഡൈനാമിക് പാക്കേജും സ്റ്റാന്‍ഡേര്‍ഡായാണ് മെഴ്സിഡസ്-എഎംജി ജിടി 63 പ്രോ 4മാറ്റിക്+ല്‍ വരുന്നത്. ട്രാക്ക് ഉപയോഗത്തിനായി സാധാരണ സമ്മര്‍ ടയറുകള്‍ക്ക് പകരമായി ഫാക്ടറി ഫിറ്റഡ് സ്പോര്‍ട്സ് ടയറുകളും ഈ മോഡലിലുണ്ട്. എഎംജി ഹൈ-പെര്‍ഫോമന്‍സ് സെറാമിക് കോമ്പോസിറ്റ് ബ്രേക്കിങ് സിസ്റ്റം, എഎംജി ആക്റ്റീവ് റൈഡ് കണ്‍ട്രോള്‍ സസ്പെന്‍ഷന്‍, മാനുഫാക്ച്ചര്‍ നിറങ്ങള്‍ എന്നിവയും പ്രോ മോഡലിന്റെ പ്രത്യേകതകളാണ്.

ഇന്ത്യയിലെ വളര്‍ന്നുവരുന്ന പെര്‍ഫോമന്‍സ് വാഹന പ്രേമികളോടുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് മെഴ്സിഡസിന്റെ എഎംജി ജിടി 63 4മാറ്റിക്+, ജിടി 63 പ്രോ 4മാറ്റിക്+ വാഹനങ്ങളിലൂടെ വ്യക്തമാക്കുന്നതെന്ന് മെഴ്സിഡസ് ബെന്‍സ് ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ സന്തോഷ് അയ്യര്‍ പറഞ്ഞു. വിട്ടുവീഴ്ചയില്ലാത്ത പ്രകടനവും സൂക്ഷ്മമായ എഞ്ചിനീയറിംഗും വൈകാരിക ബന്ധവുമൊക്കെ ചേര്‍ന്നതാണ് എഎംജി വാഹനങ്ങള്‍. വിപണിയിലെത്തുന്നതിന് മുന്‍പ് തന്നെ ഈ സ്പോര്‍ട്സ് കാറുകള്‍ക്ക് ലഭിക്കുന്ന ആവേശകരമായ പ്രതികരണങ്ങളില്‍ തങ്ങള്‍ അത്യന്തം ആവേശഭരിതരാണെന്നും അദ്ദേഹം പറഞ്ഞു.

Tags: High-speed drivingAutomotive newsluxury carsMercedes-BenzSports carsAMG GT seriesRacing enthusiastsPerformance vehiclesAutomobile launch
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

മെഴ്‌സിഡസ് ബെന്‍സ് ആഡംബരയാത്രയിലെ രാജാവ്: നയിക്കുന്നത് മലയാളി സന്തോഷ് അയ്യര്‍

Kerala

സുരേഷ് ഗോപിക്കെതിരായ നടപടികള്‍ തടഞ്ഞു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.