റിയാദ്: ലോകത്തിന്റെ സൂപ്പര്‍ ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ സൗദി ഫുട്‌ബോള്‍ ക്ലബ്ബ് അല്‍ നാസറുമായുള്ള കരാര്‍ പുതുക്കി. രണ്ട് വര്‍ഷത്തേക്കാണ് പുതിയ കരാര്‍.
അല്‍ നാസറില്‍ ഇതുവരെ മൊത്തത്തില്‍ 105 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 93 ഗോളുകളും 19 അസിസ്റ്റുകളും ടീമിന് വേണ്ടി സംഭാവന ചെയ്തു. അടുത്തിടെ അവസാനിച്ച സൗദി പ്രോ ലീഗില്‍ അല്‍ നാസര്‍ മൂന്നാം സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്.
അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ പോര്‍ച്ചുഗലിനൊപ്പം തന്റെ മൂന്നാം കിരീടം നേടി ദിവസങ്ങള്‍ക്കകമാണ് ക്രിസ്റ്റ്യാനോ അല്‍ നാസറുമായുള്ള കരാര്‍ പുതുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക