Thiruvananthapuram

‘എന്നിട്ട് എല്ലാം ശരിയായോ’ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് നഗരത്തിലാകെ പോസ്റ്റര്‍

Published by

തിരുവനന്തപുരം: ലഹരി വിരുദ്ധ ദിനത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് നഗരത്തിലാകെ പോസ്റ്റര്‍. ‘എന്നിട്ട് എല്ലാം ശരിയായോ’ എന്ന തലക്കെട്ടോടെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇന്നലെ ലഹരിവിരുദ്ധ ദിനം ആചരിച്ചിരുന്നു. വിദ്യാലയങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലുമെല്ലാം ഇതിന്റെ ഭാഗമായി പരിപാടികള്‍ സംഘടിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ പരോക്ഷമായി കളിയാക്കിയാണ് പോസ്റ്ററിലെ വാചകങ്ങള്‍.

‘ ചില പോസ്റ്ററുകളില്‍ മുഖ്യമന്ത്രിയുടെ ചിത്രങ്ങളുമുണ്ട്. നാട് വഷളാക്കി സ്വന്തം വീട് ശരിയാക്കി, വീട് നന്നാക്കി നാട് ലഹരിയില്‍ മുക്കി, സംസ്ഥാനം തകര്‍ത്തു സ്വന്തം വീട് ഭംഗിയാക്കി തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററുകളില്‍ ഉള്ളത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by